പ്രതീകാത്മക ചിത്രം
ലഡാക്ക് : സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ലഡാക്കിലെ ന്യോമ-ചുഷുൽ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക്സമീപമുള്ള ഷിയോക് നദി മുറിച്ചുകടക്കുന്നതിനിടെയാണ് ടി–72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം. പരിശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് വർധിക്കുകയായിരുന്നു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
നിർഭാഗ്യകരമായ അപകടത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ദുഃഖം രേഖപ്പെടുത്തി.
ലഡാക്കിൽ നദിക്ക് കുറുകെ ടാങ്ക് കയറുന്നതിനിടെയുണ്ടായ നിർഭാഗ്യകരമായ അപകടത്തിൽ നമ്മുടെ ധീരരായ അഞ്ച് ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ധീരരായ സൈനികർ രാജ്യത്തിന് നൽകിയ മാതൃകാപരമായ സേവനം നാം ഒരിക്കലും മറക്കില്ലെന്നും ദുഃഖത്തിൻ്റെ ഈ വേളയിൽ രാജ്യം അവരുടെ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…