Fives Hockey Asia Cup; India beat Pakistan in the final
മസ്‌കറ്റ്: സലാലയിൽ നടന്ന പ്രഥമ ഫൈവ്‌സ് ഹോക്കി ഏഷ്യാ കപ്പിൽ ഇന്ത്യ കീരീടം ചൂടി. ഫൈനലിൽ പാകിസ്ഥാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ കീരീടം ചൂടിയത്. സലാല സുല്‍ത്താന്‍ ഖാബുസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ഇരു പാദങ്ങളിലുമായി നാല് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.
ഇന്ത്യയ്ക്കായി മുഹമ്മദ് റഹീൽ (19′, 26′) ജുഗ്‌രാജ് സിംഗ് (7′), മനീന്ദർ സിംഗ് (10′) എന്നിവർ നിശ്ചിത സമയത്ത് ലക്ഷ്യത്തിലെത്തി. ഷൂട്ട് ഔട്ടിൽ ഗുർജോത് സിംഗ്, മനീന്ദർ സിംഗ് എന്നിവർ ഇന്ത്യക്ക് വേണ്ടി സ്കോർ ചെയ്തു. പാകിസ്ഥാനുവേണ്ടി അബ്ദുൾ റഹ്മാൻ (5′), ക്യാപ്റ്റൻ അബ്ദുൾ റാണ (13′), സിക്രിയ ഹയാത്ത് (14′), അർഷാദ് ലിയാഖത്ത് (19′) എന്നിവർ ഗോളുകൾ നേടി.
ഫൈനലിലെത്തിയ ഇന്ത്യയും പാകിസ്ഥാനും അടുത്ത വര്‍ഷം മസ്കറ്റിൽ നടക്കാനിരിക്കുന്ന ഹോക്കി ഫൈവ്‌സ് ലോകകപ്പില്‍ നേരിട്ട് യോഗ്യത സ്വന്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…