Gujarat-flood-indian-army-helps
ഗുവാഹത്തി: അസമില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. സംസ്‌ഥാനത്തെ 22.17 ലക്ഷം ആളുകള്‍ പ്രളയ ദുരിതത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ആകെ 174 പേരാണ് അസമില്‍ ഇതുവരെ മരണപ്പെട്ടത്. കച്ചാര്‍ ജില്ലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്.
12.32 ലക്ഷത്തോളം ആളുകളാണ് ജില്ലയില്‍ പ്രളയം മൂലം ബുദ്ധിമുട്ട് നേരിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാന നദികളെല്ലാം അപകടകരമായ രീതിയില്‍ കര കവിഞ്ഞ് ഒഴുകുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. ആകെ 50,714 ഹെക്ടര്‍ കൃഷി ഭൂമി പ്രളയത്തില്‍ നശിച്ചിട്ടുണ്ട്. 23 ജില്ലകളിലായി 404 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 138 കേന്ദ്രങ്ങള്‍ വഴി പ്രളയ ബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…
കൊച്ചി : ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ മാനേജരെ…
യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…