Flybig with first flight service; Assam Tourism Minister Jayantha Mallubaru flagged off
ഗുവാഹട്ടി: ഫ്ലൈബിഗിന്റെ ആദ്യ വിമാന സർവീസ് അസമിൽ. ലോക്പ്രിയ ഗോപിനാഥ് ബോർഡൊലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഫ്ലൈബിഗ് പറന്നുയർന്നത്. ഫ്ലാഗ് ഓഫ് കർമ്മം അസം ടൂറിസം മന്ത്രി ജയന്ത മല്ലുബറു നിർവഹിച്ചു. ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിലാണ് ഫ്ലൈബിഗ് അസമിൽ സർവീസ് ആരംഭിക്കുന്നത്.
ഗുവാഹത്തിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ദിബ്രുഗഡിലാണ് അവസാനിപ്പിക്കുന്നത്. 4,500 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. ഉഡാൻ ഇതര റൂട്ടുകളിൽ അസം ടൂറിസം ഡെവലപ്മെന്റ് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്ന ആദ്യത്തെ റൂട്ടെന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. രാവിലെയാണ് ഗുവാഹത്തിയിൽ നിന്നും വിമാന സർവീസ് ആരംഭിക്കുക.
അസാമിന്റെ വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് ഫ്ലൈബിഗ് സർവീസുകൾ നടത്തുന്നത്. ഇത് കൂടുതൽ വിനോദസഞ്ചാരികളെ അസമിലേക്ക് ആകർഷിക്കാൻ സഹായിക്കുന്നതാണ്. ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. അസമിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ദിനംപ്രതി എത്തുന്നത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…