Kerala

അക്രമത്തിന്റെ പാത പിന്തുടരുന്നത് ഇരുപതാം നൂറ്റാണ്ടിൽ വിപ്ലവമായിരുന്നു! പക്ഷെ ഇന്ന് ആ പ്രത്യയശാസ്ത്രം എല്ലായിടത്തും നശിച്ചു; സംസ്ഥാനത്ത് അക്രമം നടത്താൻ യുവാക്കളെ പരിശീലിപ്പിക്കുന്നു; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുമെന്നും ഡി.ജി.പിയുമായി ബന്ധപ്പെട്ടതായും സന്ദര്‍ശനത്തിന് പിന്നാലെ ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരം ആക്രമണങ്ങളിലൂടെ നമ്മുടെ സമൂഹം എങ്ങിനെയാണ് മുന്നോട്ട് പോകുക. ഒരു വിഷയം ഉണ്ടാകുമ്പോള്‍ മാത്രമാണ് നാം സഹതപിക്കുന്നത്. ഇത്തരം ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും ചിലപ്പോള്‍ പശ്ചാത്താപമുണ്ടായേക്കാം. സംസ്ഥാനത്ത് യുവാക്കളെ അക്രമം നടത്തുന്നതിന് പരിശീലിപ്പിക്കുന്നു. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനും ആക്രമണങ്ങള്‍ക്കുമായി യുവാക്കളെ പരിശീലിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി. മുതിര്‍ന്ന നേതാക്കളെയാണ് കോടതി കേസില്‍ ശിക്ഷിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ സമൂഹം മാറി ചിന്തിക്കേണ്ടിരിക്കുന്നു.

ആക്രമത്തിന്റെ പാത തുടരുന്നതിനാല്‍ ഇരുപതാം നൂറ്റാണ്ടില്‍ വിപ്ലവമായി കണക്കാക്കിയ ഈ പ്രത്യയശാസ്ത്രം ഇന്ന് ലോകത്ത് എല്ലായിടത്തും നശിച്ചു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇവര്‍ ഇന്നും മുന്നോട്ട് പോകുന്നു. യുവാക്കളെ ഒരുപരിധിയിലധികം കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ല. കാരണം, ഇവര്‍ മറ്റുള്ളവരുടെ കൈയ്യിലെ വെറും കരുക്കളാണ്. ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നതോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നു. ഇതോടെ, ഇവര്‍ ചില രാഷ്ട്രീയ നേതാക്കളെ ആശ്രയിക്കേണ്ടിവരുന്നു,ആക്രമത്തിന്റെ പാത കൈവിടണമെന്ന് ഓരോ പാര്‍ട്ടിയോടും താന്‍ ആവശ്യപ്പെടുന്നു. ആ അമ്മയുടെ അവസ്ഥ നോക്കൂ. അവരുടെ സഹോദരന്റെ കാര്യ ആലോചിക്കൂ. തന്റെ മനസ്സ് അവരോടൊപ്പമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

2 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

6 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

7 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

7 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

8 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

8 hours ago