തിരുവനന്തപുരം : തലസ്ഥാനത്തെ ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി ഐ എം വിജയൻ അടക്കമുള്ള ഇതിഹാസ താരങ്ങൾ വീണ്ടും കളിക്കളത്തിലേക്ക്. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബാൾ ലീഗിനോട് അനുബന്ധിച്ചാണ് മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഉള്‍പ്പെടുന്ന ടീമുകൾ തമ്മില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്. വരുന്ന ചൊവ്വാഴ്ച (ഏപ്രിൽ 22 ) വൈകുന്നേരം 4 മണിക്ക് ഫുട്ബോൾ ഇതിഹാസം പത്മശ്രീ ഐ.എം വിജയന് തലസ്ഥാനത്തിൻ്റെ ആദരം അർപ്പിക്കും. ഇതിന് ശേഷമാകും പ്രദർശന മത്സരം നടക്കുക
ഐ എം വിജയൻ ഇലവനിൽ യു.ഷറഫലി, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, ആസിഫ് സഹീർ, കുരികേഷ് മാത്യു, ഗണേഷ്, പി.പി.തോബിയാസ്, അലക്സ് എബ്രഹാം, സുരേഷ് കുമാർ , സുരേഷ്, മൊയ്‌ദീൻ ഹുസൈൻ, അജയൻ, സുരേഷ് ബാബു, ജയകുമാർ എന്നിവരും ജോപോൾ അഞ്ചേരി നയിക്കുന്ന ടീമിൽ മാത്യു വർഗീസ്, ജിജു ജേക്കബ്, ശിവകുമാർ, വി പി ഷാജി, കണ്ണപ്പൻ, ശ്രീഹർഷൻ.ബി.എസ്, ഇഗ്നേഷ്യസ്, എബിൻ റോസ്, എസ്.സുനിൽ, ഉസ്മാൻ, നെൽസൺ, ബോണിഫേസ് , ജോബി ജോസഫ്, ജയകുമാർ വി, വാൾട്ടർ ആൻ്റണി എന്നിവരും കളിക്കളത്തിലിറങ്ങും.
ഐ എം വിജയൻ ഇലവനും ജോപോൾ അഞ്ചേരി ഇലവനും തമ്മിലുള്ള മത്സരം കാൽപ്പന്തുകളിയുടെ പോരാട്ടവീര്യം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു.
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…