India

സംസ്കാരസമ്പന്നരും ദേശഭക്തരുമായ കുഞ്ഞുങ്ങളുടെ പിറവിക്കായി…! ‘ഗർഭസംസ്കാർ’ പരിപാടിയുമായിആർ.എസ്.എസ്

ദില്ലി: സംസ്കാരസമ്പന്നരും ദേശഭക്തരുമായ കുഞ്ഞുങ്ങളുടെ പിറവി ലക്ഷ്യമിട്ടുകൊണ്ട് ഗർഭിണികളെ ഭഗവദ്ഗീത, രാമായണം തുടങ്ങിയവ വായിക്കാനും സംസ്കൃതമന്ത്രങ്ങൾ ഉരുവിടാനും യോഗചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന ‘ഗർഭസംസ്കാർ’ പരിപാടിയുമായി ആർ.എസ്.എസിന്റെ വനിതാസംഘടന ഞായറാഴ്ച തുടക്കം കുറിക്കും. ആർ.എസ്.എസിന്റെ വനിതാവിഭാഗമായ രാഷ്ട്രസേവികാസംഘിന്റെ ഘടകമായ സംവർധിനി ന്യാസിലെ ഡോക്ടർമാരാണ് രാജ്യത്തുടനീളം ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഭ്രൂണാവസ്ഥമുതൽ പ്രസവംവരെ ഗർഭപാത്രത്തിൽവെച്ച് ശിശുക്കൾ സംസ്കാരവും മൂല്യവും പഠിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായുള്ള സമഗ്രവും ശാസ്ത്രീയവുമായ പദ്ധതിയാണിതെന്ന് സംവർധിനി ന്യാസ് വക്താവ് അവകാശപ്പെട്ടു. ഗർഭകാലത്ത് ആരോഗ്യദായകമായ ഭക്ഷണം കഴിക്കുക, നല്ല ചുറ്റുപാടുകളിൽ ജീവിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഗർഭിണികൾക്കും അവരുടെ കുടുംബങ്ങൾക്കും മാർഗനിർദേശം നൽകും. രാജ്യത്തെ അഞ്ചുമേഖലകളായി തിരിച്ച് ഓരോ മേഖലയിലും 10 ഡോക്ടർമാരുടെ സംഘം പരിപാടിക്ക് നേതൃത്വം നൽകും.

വെർച്വലായി നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ‘ഗർഭസംസ്കാർ’ പരിപാടിയുടെ നടത്തിപ്പിനും മാർഗനിർദേശത്തിനുമായി സംവർധിനി ന്യാസ് എട്ടംഗ കേന്ദ്രസംഘം രൂപവത്കരിച്ചിട്ടുണ്ട്. ഇതിൽ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ ഡോക്ടർമാരും വിഷയവിദഗ്ധരും ഉൾപ്പെടുന്നു.

ജനിക്കുന്ന ഓരോ കുഞ്ഞും, അത് ആണോ പെണ്ണോ ആകട്ടെ നല്ല സംസ്കാരത്തോടെയും നല്ല ചിന്തകളോടെയും ദേശഭക്തരാകണമെന്നാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ന്യാസ് വക്താക്കൾ അറിയിച്ചു. ‘‘ഭ്രൂണാവസ്ഥയിൽത്തന്നെ കുഞ്ഞുമായി ആശയവിനിമയം നടത്താൻ അച്ഛനമ്മമാരെ പ്രോത്സാഹിപ്പിക്കും. നാലുമാസം പ്രായമായാൽ ഗർഭസ്ഥശിശു പുറത്തെ ശബ്ദങ്ങളുംമറ്റും ശ്രദ്ധിച്ചുതുടങ്ങുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വളരുന്നതിനനുസരിച്ച് കുഞ്ഞിനോട് അച്ഛനമ്മമാർ സംസാരിക്കാൻ ശ്രദ്ധിക്കണം. ഗർഭാവസ്ഥയിൽ യോഗാഭ്യാസം നടത്താനും പരിശീലിപ്പിക്കും. ഇത് സ്വാഭാവികപ്രസവത്തിന് സഹായിക്കും’’ എന്ന് ന്യാസ് വക്താവ് പറഞ്ഞു.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

7 hours ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

9 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

10 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

10 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

11 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

11 hours ago