ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയും
കൊളംബോ: ചരിത്രത്തിലാദ്യമായി പ്രതിരോധ സഹകരണ കരാറിൽ ഒപ്പ് വച്ച് ഭാരതവും ശ്രീലങ്കയും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ഏഴ് കരാറുകളില്‍ ഒപ്പിട്ടിരുന്നു. ഇതിൽ ഒന്നാണ് പ്രതിരോധ സഹകരണ ഉടമ്പടി. ഇരുരാജ്യങ്ങളുടെയും സുരക്ഷാതാല്‍പര്യങ്ങള്‍ സമാനമാണെന്ന് കരുതുന്നതായി മോദി പറഞ്ഞു. ഇന്ത്യന്‍ താല്‍പര്യങ്ങളോടുള്ള അനുഭാവപൂര്‍ണമായ നിലപാടിന് പ്രസിഡന്റ് ദിസ്സനായകെയോട് അദ്ദേഹം നന്ദിയും പറഞ്ഞു. ഇന്ത്യക്ക് ഭീഷണിയുയര്‍ത്തുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കയുടെ മണ്ണില്‍ അനുവദിക്കില്ലെന്ന് ദിസ്സനായകെ പറഞ്ഞു. ദുരിതകാലത്ത് ഇന്ത്യ നല്‍കിവന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
ഊര്‍ജമേഖലയിലെ സഹകരണമായിരുന്നു ഇരു നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയിലെ പ്രാധാന്യമേറിയ വിഷയം. ട്രിന്‍കോമാലിയെ ഊര്‍ജ ഹബ്ബ് ആക്കി വികസിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ശ്രീലങ്കയുടെ ക്ലീന്‍ എനര്‍ജി ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമ്പൂര്‍ സൗരവൈദ്യുത പദ്ധതി മോദിയും ദിസനായകെയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഗ്രിഡ് ഇന്റര്‍കണക്ടിവിറ്റി ഉടമ്പടിയിലും ഇരുരാജ്യങ്ങളും ഒപ്പിട്ടിട്ടുണ്ട്.
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…