ബംഗളൂരു: ബംഗളൂരുവിൽ രോഗശാന്തിയുടെ പേരിൽ ഹിന്ദു കുടുംബത്തെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ പെന്തകോസ്ത് പാസ്റ്റർ പിടിയിൽ. ഛണ്ഡീഗഡ് സ്വദേശി മാധുവാണ് പോലീസ് പിടിയിലായത്. നാട്ടുകാരായ ഹിന്ദുക്കളുടെ പരാതിയിലാണ് നടപടി. ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുട്ടി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. കുട്ടിയെ നിരവധി ആശുപത്രികളിൽ മാറി മാറി ചികിത്സിച്ചെങ്കിലും രോഗം മാറിയില്ല. തുടർന്ന് പ്രദേശവാസികളിൽ ചിലർ പറഞ്ഞ് ഇക്കാര്യം മാധു അറിഞ്ഞു. തുടർന്നാണ് ഹിന്ദു കുടുംബത്തെ മതപരിവർത്തനത്തിനിരയാക്കാനുളള തന്ത്രം ഇയാൾ ആരംഭിച്ചത്.
എന്നാൽ കടുത്ത വിഷമത്തിൽ കഴിയുകയായിരുന്ന കുടുംബത്തെ ഒരിക്കൽ മാധു വീട്ടിൽ ചെന്ന് കാണുകയും ക്രിസ്തുദേവന് നിങ്ങളെ രക്ഷിക്കാൻ കഴിയുമെന്നും, മതം മാറണമെന്നും മാധു നിർദ്ദേശിച്ചു.പിന്നീട് ഇത് പ്രകാരം കുടുംബം ക്രിസ്ത്യൻ മതം സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഹിന്ദു ദൈവങ്ങളെ വീട്ടിൽ നിന്നും എടുത്ത് മാറ്റി ക്രിസ്തുവിന്റെ വിഗ്രഹം സ്ഥാപിച്ച് ദമ്പതികൾ പ്രാർത്ഥിക്കാൻ ആരംഭിച്ചു. ഇത് കണ്ടതോടെയാണ് പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയത്. ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം പള്ളിയ്‌ക്ക് സമീപമുള്ള സർക്കാർ ഭൂമിയിൽ മാധുവിന്റെ നേതൃത്വത്തിൽ ചില നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇതിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…