Friday, October 16, 2026

രോഗശാന്തിയുടെ പേരിൽ ഹിന്ദു കുടുംബത്തെ നിർബന്ധിത മതപരിവർത്തനം നടത്തി; പെന്തകോസ്ത് പാസ്റ്റർ അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ രോഗശാന്തിയുടെ പേരിൽ ഹിന്ദു കുടുംബത്തെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ പെന്തകോസ്ത് പാസ്റ്റർ പിടിയിൽ. ഛണ്ഡീഗഡ് സ്വദേശി മാധുവാണ് പോലീസ് പിടിയിലായത്. നാട്ടുകാരായ ഹിന്ദുക്കളുടെ പരാതിയിലാണ് നടപടി. ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുട്ടി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. കുട്ടിയെ നിരവധി ആശുപത്രികളിൽ മാറി മാറി ചികിത്സിച്ചെങ്കിലും രോഗം മാറിയില്ല. തുടർന്ന് പ്രദേശവാസികളിൽ ചിലർ പറഞ്ഞ് ഇക്കാര്യം മാധു അറിഞ്ഞു. തുടർന്നാണ് ഹിന്ദു കുടുംബത്തെ മതപരിവർത്തനത്തിനിരയാക്കാനുളള തന്ത്രം ഇയാൾ ആരംഭിച്ചത്.

എന്നാൽ കടുത്ത വിഷമത്തിൽ കഴിയുകയായിരുന്ന കുടുംബത്തെ ഒരിക്കൽ മാധു വീട്ടിൽ ചെന്ന് കാണുകയും ക്രിസ്തുദേവന് നിങ്ങളെ രക്ഷിക്കാൻ കഴിയുമെന്നും, മതം മാറണമെന്നും മാധു നിർദ്ദേശിച്ചു.പിന്നീട് ഇത് പ്രകാരം കുടുംബം ക്രിസ്ത്യൻ മതം സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഹിന്ദു ദൈവങ്ങളെ വീട്ടിൽ നിന്നും എടുത്ത് മാറ്റി ക്രിസ്തുവിന്റെ വിഗ്രഹം സ്ഥാപിച്ച് ദമ്പതികൾ പ്രാർത്ഥിക്കാൻ ആരംഭിച്ചു. ഇത് കണ്ടതോടെയാണ് പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയത്. ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം പള്ളിയ്‌ക്ക് സമീപമുള്ള സർക്കാർ ഭൂമിയിൽ മാധുവിന്റെ നേതൃത്വത്തിൽ ചില നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇതിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Latest Articles