India

മതം മാറാന്‍ നിർബന്ധിച്ചു, വിവാഹവാഗ്ദാനം നല്‍കി പീഡനം; ‘ദി കേരള സ്റ്റോറി’ കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതിയുമായി കാമുകി; 23 കാരൻ അറസ്റ്റിൽ

ഭോപ്പാൽ: ‘ദി കേരള സ്റ്റോറി’ കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതിയുമായി കാമുകി. തന്നോട് മതം മാറാന്‍ ആവശ്യപ്പെടുന്നു എന്ന ആരോപണം ഉന്നയിച്ചാണ് യുവതി പോലീസ് സ്റ്റേഷനിൽ എത്തിയത്. സംഭവത്തില്‍ 23 കാരനെ അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ഖജ്റാനയിലാണ് സംഭവം.

മതംമാറ്റത്തിന് നിര്‍ബന്ധിച്ചുവെന്ന പരാതിക്കൊപ്പം ലൈംഗിക പീഡന പരാതിയും യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കിയാണ് യുവാവ് യുവതിയെ പീഡിപ്പിച്ചത്. ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഇതിനിടയിലാണ് മതംമാറാന്‍ ഇയാള്‍ സ്ഥിരമായി യുവതിയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നത്. ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും യുവതി പോലീസില്‍ അറിയിച്ചു.

പ്ലസ് ടു പഠനം അവസാനിപ്പിച്ച യുവാവ് നിലവില്‍ തൊഴില്‍രഹിതനാണ്. ഉന്നതപഠനം നേടിയിട്ടുള്ള യുവതി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. നാല് വര്‍ഷം മുന്‍പ് ഒരു കോച്ചിങ് സെന്ററില്‍ വച്ച് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയായിരുന്നു.

കാമുകനൊപ്പമാണ് യുവതി ‘ദി കേരള സ്റ്റോറി’ കാണാന്‍ പോയത്. സിനിമ കണ്ട് തിരിച്ചെത്തിയതിനു ശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. യുവാവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിനുപിന്നാലെയാണ് യുവതി പോലീസില്‍ പരാതിയുമായി എത്തിയത്. യുവതിയുടെ പരാതിയില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

anaswara baburaj

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

2 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

2 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

2 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

3 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

3 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

3 hours ago