ഷെയ്ഖ് ഹസീന
ദില്ലി : സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജി വച്ച് പലായനം ചെയ്തതതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മകന്‍ സജീബ് വസേദിന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെയായിരുന്നു ഹസീന ആദ്യ പ്രസ്താവന പുറത്തിറക്കിയത്. രാജ്യത്ത് ജൂലൈയില്‍ നടന്ന അക്രമ സംഭവങ്ങളിലും കൊലപാതകങ്ങളിലും ശരിയായ അന്വേഷണം നടക്കണമെന്നും അക്രമസംഭവങ്ങളില്‍ ഏര്‍പ്പെട്ടവരെ ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഷെയ്ഖ് ഹസീന ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും അറിയിച്ചു.
”ആഗസ്റ്റ് 15 ദേശീയ വിലാപ ദിനം മാന്യമായും ഗൗരവത്തോടെയും ആചരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പുഷ്പമാലകള്‍ അര്‍പ്പിച്ചും ബംഗബന്ധു ഭബാനില്‍ പ്രാര്‍ത്ഥിച്ചും എല്ലാ ആത്മാക്കളുടെയും മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുക. കഴിഞ്ഞ ജൂലൈ മുതല്‍, പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമത്തില്‍ വിദ്യാർത്ഥികൾ,അദ്ധ്യാപകർ, പോലീസുകാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, അവാമി ലീഗ് നേതാക്കള്‍, തൊഴിലാളികള്‍, കാല്‍നടയാത്രക്കാര്‍, വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായി. അവര്‍ക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു” ഷെയ്ഖ് ഹസീന പ്രസ്താവനയിലൂടെ പറഞ്ഞു.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…