പാറ്റ്‌ന : ബിഹാറിലെ ബിജെപി എം എൽ എയും മുൻ മന്ത്രിയും ആയിരുന്ന സുഭാഷ് സിംഗ് (59 ) അന്തരിച്ചു. രോഗബാധിതനായതിനെ തുടർന്ന് ഡൽഹി എയിംസിൽ വൃക്കരോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചതെന്ന് ഗോപാൽഗഞ്ച് ബിജെപി ജില്ലാ പ്രസിഡന്റ് വിനോദ് സിംഗ് പറഞ്ഞു.
1990കളിലാണ് സുഭാഷ് സിങ്ങിന്റെ രാഷ്‌ട്രീയ യാത്ര ആരംഭിച്ചത് .ഗോപാൽഗഞ്ച് ജില്ലയിലെ സദർ മണ്ഡലത്തിൽ നിന്നുളള എംഎൽഎയായിരുന്നു. കൂടാതെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മുൻ എൻഡിഎ സർക്കാരിൽ സഹകരണ മന്ത്രിയായിരുന്നു. അനാരോഗ്യം മൂലം ജൂലൈ 18 ന് നടന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് ചെയ്തില്ല.
വൈകുന്നേരത്തോടെ മൃതദേഹം ഡൽഹിയിൽ നിന്ന് ഗോപാൽഗഞ്ചിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രത്യേക വിമാനത്തിലാവും മൃതദേഹം പട്നയിൽ എത്തിക്കുക. ഇതിനുശേഷം ഗോപാൽഗഞ്ചിലെ ഖ്വാജെപൂരിലെ തറവാട്ടുഗ്രാമത്തിൽ സംസ്‌കാരം നടത്തും. ഭാര്യയും രണ്ട് ആൺ മക്കളും നാല് പെൺ മക്കളും അടങ്ങുന്നതാണ് സിംഗിന്റെ കുടുംബം.
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…