K Rail
തിരുവനന്തപുരം: സംസ്ഥാനത്ത് കെ-റെയില്‍ (K Rail) പദ്ധതിക്കെതിരെ വിമർശനങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളോട് ഒരു ബാധ്യതയുമില്ലാതെയാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പ്രതിപക്ഷം ഉൾപ്പെടെ സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പോലും ഈ പദ്ധതിയ്‌ക്കെതിരാണ്. ഇപ്പോഴിതാ വിഷയത്തിൽ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് ഐ.ടി വിഭാഗം മുൻ ഡെപ്യൂട്ടി കമ്മീഷണർ സിആർ പരമേശ്വരൻ (CR Parameswaran). അദ്ദേഹം തന്റെ ഫേസ്ബുക്കിലാണ് ഇതുസംബന്ധിച്ച വിമർശനം ഉന്നയിച്ചത്. കെ റെയിൽ കൊണ്ടെത്തിക്കുക വൻ നാശത്തിലാണെന്നും, സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന്റെ നടുവൊടിക്കുന്ന, ഒരു മാഫിയ സംഘത്തിന് ലഭിക്കുന്ന കമ്മീഷനെ മാത്രം ആസ്പദമാക്കിയുള്ള ,പദ്ധതി മാത്രമാണിതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന്റെ നടുവൊടിക്കുന്ന, ഒരു മാഫിയ സംഘത്തിന് ലഭിക്കുന്ന കമ്മീഷനെ മാത്രം ആസ്പദമാക്കിയുള്ള ,പദ്ധതിയെ കുറിച്ചുള്ള കാപട്യവചനങ്ങൾ ഉച്ചരിക്കാൻ തന്നെ ഒരു അധികാരിക്ക് ധൈര്യം വരുന്നത് ഈ സമൂഹത്തിലെ vocal ആയ ആളുകളുടെ -എഴുത്തുകാർ ,മാധ്യമങ്ങൾ ,മധ്യവർഗ്ഗികൾ – കഠിനമായ മൂല്യത്തകർച്ചയെ കുറിച്ച് അയാൾക്ക് ഉറപ്പുള്ളത് കൊണ്ടാണ്.
സൈലന്റ് വാലി പദ്ധതിക്കാലത്തെ സുമനസ്സുകളായ എഴുത്തുകാരുടെ ശക്തമായ പ്രതിഷേധവും കാലാകാലങ്ങളായി കമ്മികൾ നൽകിപ്പോരുന്ന ഇര വിഴുങ്ങിയിട്ടുള്ളതിനാൽ വരാനിരിക്കുന്ന മഹാനാശത്തെ കുറിച്ച് ‘അറിയുകയേയില്ല’എന്ന മട്ടിൽ ചുരുണ്ടു കൂടിയിരിക്കുന്ന ഇപ്പോഴത്തെ എഴുത്തുകാരുടെ നിശ്ശബ്ദതയും തമ്മിൽ താരതമ്യം ചെയ്യുക .ഓനൊക്കെ കൗപീനാന്തരകവിതാചർച്ചയിലാണ്.
സ്റ്റോക്ക്ഹോം ഉച്ചകോടിയിൽ നിന്ന് പാരിസ്ഥിതിക വിദ്യാഭ്യാസം ലഭിച്ച ഇന്ദിരാഗാന്ധി ആണ് നിർണ്ണായകമായി ഇന്നത്തെ ആർത്തിക്കാരുടെ മുൻതലമുറക്കാരുടെ ആ പദ്ധതിമോഹത്തെ ഉച്ചാടനം ചെയ്തത് . എന്നാൽ ഇന്ന് കേരളത്തിലെ നേതാക്കളുടെ അതേ പാരിസ്ഥിതിക നിരക്ഷരതയുള്ളവരാണ് കേന്ദ്രത്തിൽ . അല്ലായിരുന്നെങ്കിൽ ,ഇത്രക്ക് ബാലിശമായ പദ്ധതി പ്രാഥമികാനുമതി നൽകാതെ തന്നെ ചവറ്റുകുട്ടയിൽ തള്ളുമായിരുന്നു.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…