ഗ്രഹാം തോര്‍പ്പ്
ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് (55) അന്തരിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് മരണവിവരം ലോകത്തെ അറിയിച്ചത്. 12 വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിറഞ്ഞു നിന്ന അദ്ദേഹം ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചു. ബൗൾ ചെയ്യാൻ കൂടി കഴിവുള്ള അപൂർവ്വം ബാറ്റർമാരിലൊരാളായിരുന്നു അദ്ദേഹം. 189 ഫസ്റ്റക്ലാസ് മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2005-ലാണ് വിരമിക്കുന്നത്.
1993ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ 114 റണ്‍സ് നേടിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് അദ്ദേഹമറിയിച്ചത്. 2002ല്‍ ന്യൂസീലന്‍ഡിനെതിരെ പുറത്താകാതെ 200 റണ്‍സ് നേടിയതാണ് മികച്ച ടെസ്റ്റ് പ്രകടനം. 2005-ല്‍ വിരമിച്ച അദ്ദേഹം പിന്നീട് ഓസ്ട്രേലിയയില്‍ പരിശീലന അക്കാദമിയുമായി മുന്നോട്ട് പോയി. 2013 ഇംഗ്ലണ്ടിന്റെ ബാറ്റിങ് കോച്ചായി. പാകിസ്താനെതിരായ ഇംഗ്ലണ്ടിന്റെ ടി20 പരമ്പരയില്‍ തോര്‍പ്പിനെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു. ടീമിനെ 2-1 വിജയത്തിലേക്ക് നയിച്ചു. 2022 മാര്‍ച്ചില്‍ അഫ്ഗാൻ ടീമിന്റെ മുഖ്യ പരിശീലകനായി തോര്‍പ്പിനെ നിയമിച്ചുവെങ്കിലും രോഗ ബാധിതനായതിനാൽ ചുമതല ഏറ്റെടുക്കാൻ സാധിച്ചില്ല.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…