Thursday, October 8, 2026

ഇതിഹാസത്തിന് വിട … മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് അന്തരിച്ചു

ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് (55) അന്തരിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് മരണവിവരം ലോകത്തെ അറിയിച്ചത്. 12 വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിറഞ്ഞു നിന്ന അദ്ദേഹം ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചു. ബൗൾ ചെയ്യാൻ കൂടി കഴിവുള്ള അപൂർവ്വം ബാറ്റർമാരിലൊരാളായിരുന്നു അദ്ദേഹം. 189 ഫസ്റ്റക്ലാസ് മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2005-ലാണ് വിരമിക്കുന്നത്.

1993ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ 114 റണ്‍സ് നേടിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് അദ്ദേഹമറിയിച്ചത്. 2002ല്‍ ന്യൂസീലന്‍ഡിനെതിരെ പുറത്താകാതെ 200 റണ്‍സ് നേടിയതാണ് മികച്ച ടെസ്റ്റ് പ്രകടനം. 2005-ല്‍ വിരമിച്ച അദ്ദേഹം പിന്നീട് ഓസ്ട്രേലിയയില്‍ പരിശീലന അക്കാദമിയുമായി മുന്നോട്ട് പോയി. 2013 ഇംഗ്ലണ്ടിന്റെ ബാറ്റിങ് കോച്ചായി. പാകിസ്താനെതിരായ ഇംഗ്ലണ്ടിന്റെ ടി20 പരമ്പരയില്‍ തോര്‍പ്പിനെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു. ടീമിനെ 2-1 വിജയത്തിലേക്ക് നയിച്ചു. 2022 മാര്‍ച്ചില്‍ അഫ്ഗാൻ ടീമിന്റെ മുഖ്യ പരിശീലകനായി തോര്‍പ്പിനെ നിയമിച്ചുവെങ്കിലും രോഗ ബാധിതനായതിനാൽ ചുമതല ഏറ്റെടുക്കാൻ സാധിച്ചില്ല.

Related Articles

Latest Articles