ദില്ലി ഹൈക്കോടതി
ആയുധ ലൈസൻസ് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മുൻ പ്രത്യേക ജഡ്ജി സമർപ്പിച്ച ഹർജിയിൽ അടിയന്തരമായി തീരുമാനമെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതി. വ്യക്തിപരമായ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി, ആയുധ ലൈസൻസ് നൽകുന്നതിനുള്ള തന്റെ അപേക്ഷയിൽ തീരുമാനമെടുക്കാൻ ദില്ലി സർക്കാരിനോടും പോലീസിനോടും നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിൽ മുൻ ജഡ്ജി ആവശ്യപ്പെട്ടിരുന്നത്.
2023 നവംബറിൽ ജഡ്‌ജി നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കുമെന്നും ഇത് ഹർജിക്കാരനെ അറിയിക്കുമെന്നും ഹർജി തീർപ്പാക്കിക്കൊണ്ട് ജസ്റ്റിസ് സച്ചിൻ ദത്ത ചൂണ്ടിക്കാട്ടി. അധികാരികളുടെ തീരുമാനത്തിൽ ഹർജിക്കാരന് അതൃപ്തിയുണ്ടെങ്കിൽ, കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു
ത്രിപുരയിൽ പ്രത്യേക എൻഐഎ ജഡ്ജിയായി സേവനമനുഷ്ഠിച്ച ജഡ്ജി നിലവിൽ ദില്ലിയിൽ ഡെപ്യൂട്ടേഷനിലാണ്. 2023 നവംബറിൽ അദ്ദേഹം ആയുധ ലൈസൻസിന് അപേക്ഷിച്ചെങ്കിലും ദില്ലി പോലീസ് ലൈസൻസ് അതോറിറ്റി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.തന്റെ കുടുംബം ദില്ലിയിൽ സ്ഥിരമായി താമസിക്കുന്നതിനാൽ, സുരക്ഷ ഉറപ്പാക്കാനാണ് അദ്ദേഹം ആയുധ ലൈസൻസിന് അപേക്ഷിച്ചത്,
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…