തിരുവനന്തപുരം: മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ചു. ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവർണർക്ക് കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
അതേസമയം യുവമോർച്ചയുടെ പ്രതികരണം ഇങ്ങനെ. സിപിഎം അധികാരത്തിൽ കയറിയതിനു ശേഷം വിവരമില്ലാത്ത നേതാക്കളാണ് മന്ത്രി പദവിയിലിരിക്കുന്നത്.കേരളത്തിലെ മൂന്നര കോടി ജനങ്ങളെ നാണം കെടുത്തുന്ന രീതിയിലാണ്
കേരളത്തിലെ സിപിഎം നേതൃത്വം നൽകുന്ന മന്ത്രിമാരുടെ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുന്നത്. ഭരണാധികാരികൾക്ക് നേരെ കഴിഞ്ഞ ഒന്നര ആഴ്ചയോളം വരുന്ന ആരോപണങ്ങളെ അതിജീവിക്കാനുള്ള ഓട്ടത്തിൽ ആണ് ഇപ്പോൾ സംസ്ഥാന സർക്കാരും സിപിഎം നേതൃത്വവും.
ഇന്ന് കേരളത്തിലെ സാംസ്കാരിക വകുപ്പ് മന്ത്രി പോലും ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത് ,
ഇത് ജനാധിപത്യത്തോടും രാഷ്ട്രത്തോടുമുള്ള വെല്ലുവിളിയാണ്. രാജ്യദ്രോഹികൾക്ക് കുടപിടിക്കുന്ന പ്രസ്താവനകൂടിയാണ് ഇന്ന് സജി ചെറിയൻ നടത്തിയത്.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…