പ്രതീകാത്മക ചിത്രം
കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വൈസ് ചാന്‍സലര്‍ റദ്ദാക്കി. ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പർ നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. സീരിയല്‍ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎസ്എഫ് സ്ഥാനാർത്ഥികള്‍ പരാതി നല്‍കിയിരുന്നു.
കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ ഡിഎസ്‌യു തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ചും ടിഎസ്ആര്‍, ഐഇടി, ഐടിഎസ്ആര്‍ എന്നിവിടങ്ങളിലെ ഡിഎസ്‌യു തെരഞ്ഞെടുപ്പിനെക്കുറിച്ചും അന്വേഷണം നടത്താനും വിസി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതും അന്വേഷണത്തിന്റെ പരിധിയിൽ വരും.
ഇകാമ്പസിലെ മുതിര്‍ന്ന അധ്യാപകരെ ഉള്‍പ്പെടുത്തി അന്വേഷണസമിതിയും രൂപവത്കരിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനോടകം തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ടിഎസ്ആര്‍, ഐഇടി, ഐടിഎസ്ആര്‍ കാമ്പസുകളിലെ യൂണിയന്‍ പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെയ്ക്കാനും വിസി നിര്‍ദേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ ഡിഎസ്‌യു തെരഞ്ഞെടുപ്പാണ് യുഡിഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തെത്തുടര്‍ന്ന് സര്‍വകലാശാല കാമ്പസിലെ പഠനവകുപ്പുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…