നഴ്സിന്റെയും ഡോക്ടറുടെയും വേഷത്തിലെത്തി കുഞ്ഞിനെ തട്ടിയെടുക്കുന്നതിന്റെ സിസിടിവി ദൃശ്യം
ബെംഗളൂരു : കർണാടകയിലെ കലബുറഗിയിൽ ഡോക്ടറുടെയും നഴ്‌സിൻ്റെയും വേഷത്തിൽ എത്തി തട്ടിക്കൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി. തട്ടിക്കൊണ്ട് പോകൽ നടന്ന് 24 മണിക്കൂറിനുള്ളിലാണ് പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്. കലബുറഗിയിലെ ജില്ലാ സർക്കാരാശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുഖത്ത് മാസ്‌ക് ധരിച്ചെത്തിയ രണ്ട് യുവതികളാണ് കുഞ്ഞിനെ എടുത്ത് കൊണ്ട് പോയത്. ആശുപത്രിയിലെയും പുറത്തുള്ള ചില കടകളിലെയും സിസിടിവി ദൃശ്യങ്ങളാണ് കുഞ്ഞിനെ കണ്ടെത്താൻ നിർണായകമായത്.
കുഞ്ഞിന് ചില ടെസ്റ്റുകൾ നടത്താനുണ്ട് എന്ന് പറഞ്ഞാണ് പ്രതികളായ യുവതികൾ കുഞ്ഞിനെ അമ്മയുടെ കൈകളിൽ നിന്ന് എടുത്ത് കൊണ്ട് പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ എത്തിക്കാതെ വന്നതോടെബന്ധുക്കളും ആശുപത്രി അധികൃതരും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.തട്ടിക്കൊണ്ടുപോയ സംഘത്തിൽ പെട്ട മൂന്നു സ്ത്രീകളെ പോലീസ് പിടികൂടി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ പുറത്ത് നിന്ന് സഹായം നൽകിയ സ്ത്രീയെ അടക്കമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവർ മനുഷ്യ കടത്ത് മാഫിയയുടെ ഭാഗമെന്നാണ് സംശയം.
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…