International

സമാധാന നൊബേൽ ജേതാവിൽ നിന്ന് ലോകം പ്രതീക്ഷിക്കുന്നത് ഇതല്ല; തീവ്രവാദ ശക്തികളെ നിയന്ത്രിക്കുന്നതിന് പകരം ജയിലടച്ചിരിക്കുന്നത് ആത്മീയ നേതാവിനെ; ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനസിനെതിരെ തുറന്നടിച്ച് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ; വീഡിയോ കാണാം

ദില്ലി: ഒരു ആത്മീയ നേതാവിനെ അറസ്റ്റ് ചെയ്‌ത്‌ ജയിലിൽ അടയ്ക്കുന്നത് അനുചിതമാണെന്നും സമാധാന നൊബേൽ ജേതാവിൽ നിന്ന് ലോകം പ്രതീക്ഷിക്കുന്നത് ഇതല്ലെന്നും ആർട്ട് ഓഫ് ലിവിങ് സ്ഥാപകാചാര്യനായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ. ബംഗ്ലാദേശിൽ ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്മയ് കൃഷ്ണദാസ് ആയുധമെടുത്തയാളല്ല, തോക്കേന്തിയ തീവ്രവാദിയുമല്ല. ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക മാത്രമാണ് ചെയ്‌തത്‌. അവകാശങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടതെന്നും ന്യുനപക്ഷങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ കുറിച്ച് തങ്ങൾക്ക് പറയാനുള്ളത് കേൾക്കണമെന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യമെന്നും ഗുരുദദേവ് പറഞ്ഞു.

ആത്മീയ നേതാവിനെ അറസ്റ്റ് ചെയ്യുന്നത് ബംഗ്ലാദേശ് എന്ന രാജ്യത്തിനോ അവിടത്തെ ജനങ്ങൾക്കോ നല്ലത് വരുത്തുന്ന ഒന്നല്ല. രാജ്യത്ത് സമാധാനം കൊണ്ടുവരാനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി കൂടുതൽ കാര്യങ്ങൾ പ്രൊഫസർ മുഹമ്മദ് യൂനസിൽ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിൽ ഇരുത്തിയത്. രാജ്യത്തെ ജനവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കാനും ജനങ്ങളിൽ ഭയം സൃഷ്ടിക്കുന്നതുമായ പ്രവർത്തനങ്ങൾ ഈ സർക്കാറിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. നിങ്ങളുടെ സ്വന്തം രാജ്യത്തെ തന്നെ നശിപ്പിച്ചേക്കാവുന്ന തീവ്രവാദ ശക്തികളെ നിലയ്ക്ക് നിർത്താനും രാജ്യത്തെ മത ന്യുനപക്ഷങ്ങളെ സംരക്ഷിക്കാനുമായ നടപടികൾ സ്വീകരിക്കാൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് പുരോഗമന ചിന്താഗതിയുള്ള രാജ്യമായി മാറുകയായിരുന്നു. ഈ നിർണ്ണായക നിമിഷത്തിൽ രാജ്യത്തെ പുറകോട്ട് കൊണ്ടുപോകുന്നത് സങ്കടകരണമാണ്. ഇതിനെതിരെ ഇന്ത്യൻ സർക്കാരും അന്താരാഷ്ട്ര സമൂഹവും സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം പറന്നു. ധാക്ക പോലീസ് അറസ്റ്റ് ചെയ്ത ചിന്മയ് കൃഷ്ണദാസിന് ഇന്നലെ കോടതി ജാമ്യം നിഷേധിച്ചിരുന്നു. അറസ്റ്റിനെതിരെ ബംഗ്ലാദേശിന് അകത്തും പുറത്തും വലിയ പ്രതിഷേധം അരങ്ങേറുകയാണ്.

B4 Admin

Recent Posts

വൈദ്യുതി വാങ്ങൽ വിവാദം: രാജമാണിക്യത്തിന്റെ ഇരട്ടപ്പദവിയും ദുരൂഹ കത്തും സർക്കാരിന് മുന്നിൽ നിർണായക ചോദ്യങ്ങൾ

കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…

32 minutes ago

കുൽഗാമിൽ സുരക്ഷാസേനയുടെ തിരിച്ചടി: സിആർപിഎഫ് ക്യാമ്പ് ആക്രമണവുമായി ബന്ധമുള്ള ലഷ്കർ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…

1 hour ago

ജെം ഗ്രാനൈറ്റ്സ് പോക്സോ കേസ്: മുൻ ചെന്നൈ പോലീസ് കമ്മീഷണർ അരുണ്‍ ഐപിഎസ് ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്ഐടി കേസ്

തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…

1 hour ago

പ്രകൃതിയോടുള്ള ഭാരതീയ സംസ്കൃതിയുടെ അഗാധമായ ആദരവ്: ഉദയസൂര്യന് അർഘ്യം അർപ്പിച്ച് സമാപനം കുറിച്ച് മഹാപർവ്വമായ ഛഠ് പൂജ

ഭാരതത്തിന്റെ പൗരാണിക വിശ്വാസങ്ങളുടെയും പ്രകൃതി ആരാധനാ പാരമ്പര്യത്തിന്റെയും മഹത്തായ അടയാളമായ ഛഠ് മഹാപർവത്തിന് ഭക്തിനിർഭരമായ സമാപനം. നവംബർ 16-ന് പുലർച്ചെ…

2 hours ago

2024ലെ വാഗ്ദാനങ്ങൾക്ക് കണക്കുപറയാതെ 2027ൽ നിയമസഭാ പോരാട്ടത്തിനൊരുങ്ങി ബിമോൾ അക്കോയ്ജാം: മണിപ്പൂരിൽ രാഷ്ട്രീയ ചർച്ചകൾ ശക്തം

2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് എംപിയും ഇന്നർ മണിപ്പൂർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതുമായ…

2 hours ago

പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ്: നിഖിൽ ഗുപ്തയ്ക്ക് 24 വർഷം തടവ് ആവശ്യപ്പെട്ട് യുഎസ് പ്രോസിക്യൂഷൻ, 12 വർഷം മതിയെന്ന് പ്രതിഭാഗം

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽവെച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്ക്ക്…

2 hours ago