Kerala

നാ​ല​ര ലി​റ്റ​റോ​ളം വ്യാ​ജച്ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പിടിച്ചെടുത്തു; പന്തളത്ത് രണ്ടുപേർ അറസ്റ്റിൽ

പ​ന്ത​ളം: അ​ന​ധി​കൃ​ത​മാ​യി ചാരായം വി​ല്‍​പ്പ​ന ന​ട​ത്തു​ക​യും സൂ​ക്ഷി​ച്ചു​വ​യ്ക്കു​ക​യും ചെയ്ത രണ്ടുപേർ അറസ്റ്റിൽ. കു​ള​ന​ട പ​ന​ങ്ങാ​ട് കി​ഴ​ക്കേ ഇ​ട​വ​ട്ടം കോ​ള​നി​യി​ല്‍ ഗി​രീ​ഷ് (22), ക​ട​യ്ക്കാ​ട് പ​ടി​ഞ്ഞാ​റേ
പീ​ടി​ക​യി​ല്‍ ജോ​മോ​ന്‍ (34)എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാ​ല​ര ലി​റ്റ​റോ​ളം വ്യാ​ജച്ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പ​ന്ത​ളം പോ​ലീ​സ് പിടിച്ചെടുത്തത്. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ര​ണ്ട് പ്ര​തി​ക​ളും പി​ടി​യി​ലാ​യി. ചാ​രാ​യം വാ​ങ്ങാ​നെ​ത്തി​യ ഒ​രാ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

മു​ടി​യൂ​ര്‍​ക്കോ​ണം ചെ​റു​മ​ല​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടിന് പ​രി​സ​ര​ത്താ​യി​ട്ടാ​യി​രു​ന്നു വ്യാ​ജ​വാ​റ്റും ക​ച്ച​വ​ട​വും ന​ട​ന്നു​വ​ന്ന​ത്. ചു​റ്റു​മ​തി​ലി​ല്ലാ​ത്ത വീ​ടി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് താൽകാലികമായി ടാ​ര്‍​പ്പോ​ളി​ന്‍ വ​ലി​ച്ചു​കെ​ട്ടി​യ ഷെ​ഡി​ന്‍റെ മു​ന്‍​വ​ശ​ത്തു നി​ന്നാ​ണ് പ്ര​തി​ക​ളെ​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും മ​റ്റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.10 ലി​റ്റ​ര്‍ കൊ​ള്ളു​ന്ന ക​ന്നാ​സി​ല്‍ നാ​ല​ര ലി​റ്റ​റോ​ളം വ്യാ​ജ​ച്ചാ​രാ​യ​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചാ​രാ​യ​ത്തി​നു പു​റ​മേ, വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ള്‍, ഗ്ലാ​സ്, പ്ലാ​സ്റ്റി​ക് ക​ന്നാ​സ് തു​ട​ങ്ങി​യ​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

B4 Admin

Recent Posts

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

1 day ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

1 day ago

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…

1 day ago

മെഡിക്കൽ ഷോപ്പുകളിൽ ഇനി സിസിടിവി നിരീക്ഷണം; ഷെഡ്യൂൾ H, H1, X മരുന്നുകളുടെ അനധികൃത വിൽപ്പന തടയാൻ കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക്!

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…

1 day ago

യമുനയ്ക്ക് ജീവന്‍, ദില്ലിക്ക് ദാഹജലം. 17 വര്‍ഷത്തെ തര്‍ക്കത്തിന് വിരാമമിട്ട് കിഷാവു ചരിത്ര കരാര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…

2 days ago

പ്രധാനമന്ത്രി മോദിയുടെ ജന്മദിനം. 25 വര്‍ഷത്തെ പൊതുജീവിതം പകര്‍ത്തി ദില്ലിയില്‍ 76 ചിത്രങ്ങളുടെ ക്യാന്‍വാസ് പ്രദര്‍ശനം

നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…

2 days ago