ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം കൊണ്ട് വരുന്നു
ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലക്കോട്ട് വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ശക്തമായ വെടിവയ്പ്പ് തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാർ, ഒരു ഹവിൽദാർ, ഒരു ജവാൻ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഒരു മേജറിനും മറ്റൊരു ജവാനും പരിക്കേറ്റു, പരിക്കേറ്റവരെ ഉധംപൂരിലെ ആർമി കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്ത് പ്രവർത്തിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി ഞായറാഴ്ച മുതൽ പ്രദേശത്ത് തിരച്ചിൽ നടത്തുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
“ഓപ്പറേഷൻ കാരണം ഞങ്ങളോട് വീട്ടിൽ തന്നെ തുടരാനും പുറത്തേക്ക് പോകാതിരിക്കാനും ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ കുട്ടികൾ വീട്ടിൽ തന്നെ തുടർന്നു, സ്കൂളിൽ പോയില്ല,” ഒരു ഗ്രാമവാസി വാർത്ത ഏജൻസിയോട് പറഞ്ഞു. ഗ്രാമത്തിനോട് ചേർന്നുള്ള വനമേഖലയിലാണ് വെടിവയ്പ്പ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
നവംബർ 17 ന് ബുദാൽ മേഖലയിലെ ബെഹ്‌റോട്ടിൽ നടന്ന മറ്റൊരു വെടിവെപ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രജൗരിയിലെ ഏറ്റവും പുതിയ ഏറ്റുമുട്ടൽ.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…