Another gold smuggling at Karipur airport; He tried to smuggle more than one kilo of gold hidden in his anus; A native of Kundungal was arrested
കൊച്ചി : വിമാനത്താളവത്തിൽ നിന്നും വീണ്ടും സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി ഒന്നരക്കോടിയുടെ സ്വർണ്ണമാണ് അധികൃതർ പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ദുബായിൽ നിന്നുള്ള വിമാനത്തിൽ എത്തിയവരുടെ പക്കൽ നിന്നുമാണ് കസ്റ്റംസ് എയർ ഇൻ്റലിജൻസ് വിഭാഗം സ്വർണ്ണം പിടികൂടിയത്. പിടികൂടിയ സ്വർണ്ണത്തിന് കേരള വിപണിയിൽ ഒന്നരക്കോടിയോളം മതിപ്പു വിലയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കോഴിക്കോട്, മലപ്പുറം, കാസർഗോഡ് സ്വദേശികൾ മലദ്വാരത്തിലും അടിവസ്ത്രത്തിലുമാണ് സ്വർണ്ണം കടത്തിയത്. വ്യത്യസ്ത രീതിയിലാണ് ഇവർ സ്വർണ്ണം കേരളത്തിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട് സ്വദേശിയിൽ നിന്ന് 1783 ഗ്രാം സ്വർണ്ണമാണ് അധികൃതർ പിടികൂടിയത്. അതേസമയം മലപ്പുറം സ്വദേശിയിൽ നിന്ന് 1140 ഗ്രാാം സ്വർണ്ണവും കസ്റ്റംസ് പിടിച്ചെടുത്തു. കാസർകോട് സ്വദേശിയായ ഒരാളിൽ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണമാണ് പിടികൂടിയത്. 117 ഗ്രാം സ്വർണ്ണമാണ് പേസ്റ്റ് രൂപത്തിലാക്കി ഇയാൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്.
വ്യത്യസ്തമായ രീതി പരീക്ഷിച്ചുകൊണ്ടാണ് ഇക്കൂട്ടത്തിൽ നാലാമൻ സ്വർണ്ണം കടത്തിയത്. സ്വർണ്ണം പൊടി രൂപത്തിലാക്കി ബേസ് ബോർഡ് പെട്ടിയിലൊളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഇത്തരത്തിൽ കടത്താൻ ശ്രമിച്ച 200 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ സ്വർണം കൊണ്ടുവരുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി. ആദ്യത്തെ മൂന്നുപേരും മലദ്വാരത്തിലും അടിവസ്ത്രത്തിനകത്തും , സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. തിരിച്ചറിയാതിരിക്കാൻ അടിവസ്ത്രത്തിൽ പ്രത്യേക മാസ്‌ക് പിടിപ്പിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…