accident-in-vadakanjeri-today
വടക്കാഞ്ചേരി: ബസ് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. അഞ്ച് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് മരിച്ചത്. നാൽപ്പതിൽ അധികം പേർക്ക് പരിക്കേൽക്കുകയും ഏഴ് പേരുടെ നില അതീവ ഗുരുതരവുമാണ്. തൃശൂർ പാലക്കാട് ദേശീയ പാതയിൽ രാത്രി പതിനൊന്ന് അരയോടെയാണ് അപകടമുണ്ടായത്.
എൽന ജോസ്(15) ക്രിസ്വിന്റ്(15), ദിയ രാജേഷ്(15), അഞ്ജന അജിത്ത്(17), ഇമ്മാനുവൽ(17) എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. കൂടാതെ കായിക അദ്ധ്യാപകൻ വി.കെ വിഷ്ണു, കെഎസ്ആർടിസി യാത്രക്കാരായ ദീപു(24), അനൂപ്(24), രോഹിത് രാജ്(24) എന്നിവർക്കും ജീവൻ നഷ്ടമായി. ദേശീയ ബാസ്ക്കറ്റ് ബോൾ താരമായ തൃശൂർ സ്വദേശി രോഹിത്ത് രാജിനും ജീവൻ നഷ്ടമായി.
മൈനർ റോഡ് സ്വദേശി തെക്കൂട്ട് രവിയുടെ മകനാണ് രോഹിത്ത് രാജ്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു രോഹിത്ത്. അതേസമയം നാല് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായിട്ടുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം. ഇന്നലെ രാത്രിയാണ് വാഹനാപകടം ഉണ്ടാകുന്നത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് കെഎസ്ആർടിസി ബസിന് പുറകിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പത്താം ക്ലാസ്, പ്ലസ്ടൂ വിദ്യാർത്ഥികളാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…