Kerala

കോഴിക്കോട്ട് ബോയ്‌സ്‌ ഹോമില്‍ നിന്ന് ശുചിമുറിയുടെ അഴി പൊളിച്ച് നാല് കുട്ടികള്‍ ചാടിപ്പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: ബോയ്‌ സ്‌ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി. കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്‌സ്‌ ഹോമിലാണ് സംഭവം. ശുചിമുറിയുടെ അഴി പൊളിച്ചാണ് 17 വയസുകാരായ കുട്ടികൾ കഴിഞ്ഞ ദിവസം രാത്രിയില്‍ പുറത്തുകടന്നത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലു കുട്ടികളെ കാണാനില്ലെന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രി എട്ട് മണിയോടെ ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്ത് കുട്ടികള്‍ പുറത്ത് കടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തുകയായിരുന്നു.
ചാടിപ്പോയവരില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

anaswara baburaj

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

7 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

9 hours ago