ജോധ്പൂർ : കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീട്ടിലെ വാട്ടർ ടാങ്കിൽ തള്ളി.പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു.രാജസ്ഥാനിലെ ജോധ്പൂരിൽ ആണ് സംഭവം. വെള്ളിയാഴ്ച ഫാമിൽ ജോലി ചെയ്തിരുന്ന പിതാവ് സോനാറാമിനെ (65)യാണ് 38 കാരൻ ശങ്കർ ലാൽ ആദ്യം കൊല്പപെടുത്തിയത്. കോടാലി ഉപയോഗിച്ചാണ് സോനാറാമിനെ ശങ്കർ ലാൽ കൊലപ്പെടുത്തിയത്. അതിനുശേഷം അമ്മ ചമ്പ (55), മക്കളായ ലക്ഷ്മൺ (14), ദിനേഷ് (8), എന്നിവരെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന് എസ്എച്ച്ഒ ബദ്രി പ്രസാദ് പറഞ്ഞു.
മൃതദേഹങ്ങൾ വീട്ടിലെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച ശേഷം അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയ യുവാവ് അവിടെയുള്ള വാട്ടർ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പീൽവ ഗ്രാമത്തിലെ കർഷകനായ ലാൽ ലഹരി മരുന്നായ ഒപ്പിയത്തിന് അടിമയാണെന്ന് എസ്എച്ച്ഒ പറഞ്ഞു. വീട്ടിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് വീട്ടിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾ അറിയാതിരിക്കാൻ ലാൽ അവർക്ക് മയക്കുമരുന്ന് നൽകിയതായി സംശയിക്കുന്നതായി പ്രസാദ് പറഞ്ഞു. രാവിലെ ജലസംഭരണിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
ദില്ലി: കടുത്ത കുടിവെള്ള ക്ഷാമത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെയും ദില്ലി സർക്കാരിനെതിരെയും കടുത്ത ജനരോഷം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടയിലും തൊണ്ട നനയ്ക്കാൻ…
ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…
ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്ഗോപി I RAHESH G…
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…