India

ഇനി ഫല പ്രഖ്യാപനത്തിന് നാല് നാളുകള്‍ മാത്രം; തിരഞ്ഞെടുപ്പ് ഫലം ഉച്ചയോടെയെത്തും, പ്രഖ്യാപനം വൈകും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ന് അവസാനഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ ഫല പ്രഖ്യാപനത്തിന് നാല് നാളുകള്‍ മാത്രം. സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാന്‍ കഴിയുമെങ്കിലും പ്രഖ്യാപനം വൈകും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് പിന്നാലെ വിവി പാറ്റുകള്‍ കൂടി എണ്ണേണ്ടി വരുന്നതാണ് പ്രഖ്യാപനം വൈകാന്‍ കാരണമാകുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഒരു മണ്ഡലത്തില്‍ 14 കൗണ്ടിങ് ടേബിള്‍ എന്നാണ് കണക്ക്. 14 ടേബിളുകളിലും ഒരു മെഷീന്‍ എന്ന കണക്കില്‍ എണ്ണിത്തീരുന്നതോടെ ഒരു റൗണ്ടായി കണക്കാക്കും. രാവിലെ എട്ടുമണിക്കാണ് വോട്ടണ്ണല്‍ ആരംഭിക്കുക. തപാല്‍ വോട്ടുകളെണ്ണിയാവും തുടക്കം. രാവിലെ എട്ടുമണി വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണും. എട്ടരയോടെയാണ് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങുക.

ഓരോ റൗണ്ടും എണ്ണിത്തീരുന്നത് അനുസരിച്ച്‌ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവി പാറ്റുകള്‍ എണ്ണുകയുള്ളൂ. കൗണ്ടിങ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍, ഒബ്‌സര്‍വര്‍മാര്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥി, ഇലക്ഷന്‍ ഏജന്റ്, കൗണ്ടിങ് ഏജന്റ് എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ നടക്കുന്ന ഹാളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ.

admin

Share
Published by
admin

Recent Posts

ലോക്‌സഭാ സ്പീക്കര്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ?

നായിഡുവിനെയും നിതീഷിനെയും ‘ഒതുക്കാൻ’ മോദിയുടെ തന്ത്രം ; പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാൻ ബിജെപി

9 mins ago

ലൈസൻസ് പോയി ഗയ്‌സ് !!!.. കാറില്‍ സ്വിമ്മിങ് പൂളൊരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി ;കര്‍ശന നടപടി, സമൂഹത്തിനു മാതൃകാപരമായ സന്ദേശമെന്നനിലയിലെന്ന് മോട്ടോർ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…

49 mins ago

നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം ? ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…

2 hours ago

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

2 hours ago

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

2 hours ago