മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയെന്ന കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ അടക്കം നാല് പേർ പൊലീസ് പിടിയിൽ. മദ്രസ അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ്, പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ്, പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി എന്നിവരെയും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ എന്നയാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പടപ്പ് സിഐ ഇ.പി.സുരേശനാണ് പോക്‌സോ നിയമപ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ തങ്ങൾക്കുണ്ടായ ദുരനുഭവം സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയിലാണ് വെളിപ്പെടുത്തുന്നത്. ഐസിഡിഎസ് കൗൺസിലറും സ്കൂളിലെ അദ്ധ്യാപകരും ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. ഇതിൻ പ്രകാരമാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…