Wednesday, November 4, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയെന്ന കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ അടക്കം നാല് പേർ അറസ്റ്റിൽ; വിദ്യാർത്ഥികൾ ദുരനുഭവം വെളിപ്പെടുത്തിയത് സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയെന്ന കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ അടക്കം നാല് പേർ പൊലീസ് പിടിയിൽ. മദ്രസ അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ്, പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ്, പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി എന്നിവരെയും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ എന്നയാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പടപ്പ് സിഐ ഇ.പി.സുരേശനാണ് പോക്‌സോ നിയമപ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ തങ്ങൾക്കുണ്ടായ ദുരനുഭവം സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയിലാണ് വെളിപ്പെടുത്തുന്നത്. ഐസിഡിഎസ് കൗൺസിലറും സ്കൂളിലെ അദ്ധ്യാപകരും ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. ഇതിൻ പ്രകാരമാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles