India

ഫ്രാൻസിലെ എയർപോർട്ടിൽ പിടിയിലായ വിമാനത്തിന് ഒടുവിൽ മോചനം,വിട്ടയയ്‌ക്കാൻ ഉത്തരവിട്ട് കോടതി

303 ഇന്ത്യൻ യാത്രക്കാരുമായി മദ്ധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലേക്ക് പോകുംവഴി പാരിസിനടുത്ത് അധികൃതർ പിടിച്ചെടുത്ത വിമാനത്തിന് ഒടുവിൽ പറക്കാൻ അനുമതിയായി. മനുഷ്യക്കടത്ത് സംബന്ധിച്ച് സംശയത്തെ തുട‌ർന്നാണ് വിമാനം കഴിഞ്ഞ നാല് ദിവസമായി ഫ്രഞ്ച് എയർപോർട്ടിൽ പിടിച്ചുനി‌ർത്തിയത്.

വിമാനത്തിലെ യാത്രക്കാരിൽ കുറേപേരെയെങ്കിലും ഇന്ത്യയിലെത്തിക്കും എന്നാണ് വിമാനകമ്പനിയുടെ അഭിഭാഷക‌ർ അറിയിക്കുന്നത്. ഒരു ക്രിമിനൽ സംഘം മനുഷ്യക്കടത്ത് നടത്തുകയാണെന്ന സംശയത്തെ തുടർന്ന് 21 മാസം പ്രായമുള്ള കുഞ്ഞടക്കം വിമാനത്തിലെ യാത്രക്കാരെയെല്ലാം അധികൃതർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. ചില യാത്രക്കാർ ഇതിനകം ഫ്രാൻസിൽ അഭയം പ്രാപിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 11ഓളം യാത്രക്കാർ കൂട്ടിനാരുമില്ലാത്ത പ്രായപൂർത്തിയാകാത്തവരാണ്. പാരിസിൽ നിന്ന് 150 കിലോമീറ്റർ ദൂരെയുള്ള വാത്രി വിമാനത്താവളത്തിൽ ഇന്ധനം നിറയ്‌ക്കാൻ നി‌ർത്തിയപ്പോഴാണ് വിമാനം പിടിച്ചെടുത്തത്.

മനുഷ്യക്കടത്തിന് ഇരയായവരാണ് വിമാനത്തിലെന്ന് അ‌ജ്ഞാത സന്ദേശം വന്നതിന് പിന്നാലെയാണ് അധികൃതർ നടപടിയെടുത്തത്. ലെജന്റ്സ് എയർലെയ്ൻസ് വിമാനമാണ് പിടിച്ചെടുത്തത്. യുഎഇയിലെ ഫുജൈറ വിമാനത്താവളത്തിൽ നിന്ന് നികരാഗ്വയിലേക്കാണ് വിമാനം യാത്ര പുറപ്പെട്ടത്. ഇവിടെനിന്നും അനധികൃതമായി അമേരിക്കയിലേക്കോ കാനഡയിലേക്കോ പോകാനായിരുന്നു പല യാത്രക്കാരുടെയും ശ്രമമെന്നാണ് സൂചന.

anaswara baburaj

Recent Posts

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…

5 hours ago

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…

5 hours ago

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…

5 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

5 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

5 hours ago

വേനൽമഴയിൽ കഷ്ടത്തിലായി കെഎസ്ഇബി !സംസ്ഥാനത്തുടനീളം പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നു; നഷ്ടം 48 കോടിയിലേറെയെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…

6 hours ago