Fraud in accounts!; Suspension of four sports council employees
തിരുവനന്തപുരം: കണക്കുകളിൽ തട്ടിപ്പ് കാണിച്ച സ്പോര്‍ട്സ് കൗണ്‍സിൽ ജീവനക്കാര്‍ക്ക് സസ്പെൻഷൻ.സ്‌പോര്‍ട്സ് ഹോസ്റ്റലിലെ കുട്ടികള്‍ക്കുള്ള മെസ് ചെലവുകളിലും മറ്റും വലിയതോതില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടർന്നാണ് കൊല്ലം ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിലെ നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തത്.ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറിഅമല്‍ജിത്ത് കെ എസ്, നിലവിലെ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ എസ്, യു ഡി ക്ലര്‍ക്ക് നിതിന്‍ റോയ്, ഓഫീസ് അറ്റന്‍ഡന്റ് ഉമേഷ് പി എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. സമഗ്രമായ അന്വേഷണത്തിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ മാസം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സ്‌പോട്‌സ് കൗണ്‍സിലില്‍ പരിശോധന നടന്നത്. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും 05.01.2023 ന് പരിശോധന നടത്തി. മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ബില്ലുകളില്‍ വലിയ ക്രമക്കേടാണ് കണ്ടെത്തിയത്. നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ സാധനം വാങ്ങിയതായി നിരവധി ബില്ലുകള്‍ ഉണ്ടാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ബില്ലുകളാണ് സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിച്ചിരുന്നത്.
കൊല്ലം ജില്ലാ സ്‌പോട്‌സ് ഹോസ്റ്റലില്‍ 110 കുട്ടികളുണ്ട്. ഒരു കുട്ടിയ്ക്ക് പ്രതിദിനം 250 രൂപയാണ് ഭക്ഷണ ചെലവിനായി നല്‍കുന്നത്. 150 രൂപയുടെ ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നാണ് കുട്ടികളില്‍ നിന്ന് മനസ്സിലാക്കുന്നത്. കൊല്ലം ജില്ലാ സ്‌പോട്‌സ് അക്കാദമിയിലെ ഗേള്‍സ് ഹോസ്റ്റലിലെ താല്‍ക്കാലിക വാര്‍ഡനെ പിരിച്ചുവിടുകയും ചെയ്തു. ഹോസ്റ്റല്‍ നടത്തിപ്പിലെ കടുത്ത അനാസ്ഥയെ തുടര്‍ന്നാണ് നടപടി. കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പോലും തട്ടിപ്പു കാണിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…