France precident with modi
ദില്ലി: ഫ്രാൻസിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാമൂഴത്തിനൊരുങ്ങുന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സുഹൃത്ത് മാക്രോണിന്റെ വിജയത്തെ അഭിനന്ദിക്കുന്നുവെന്നും, ഭാവിയില്‍ ഇന്ത്യ-ഫ്രാന്‍സ് ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ഫ്രാന്‍സിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനങ്ങള്‍! ഇന്ത്യ-ഫ്രാന്‍സ് ബന്ധം വളരണം. പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
അതേസമയം, തീവ്ര വലതുപക്ഷ നിലപാടുകളുള്ള പ്രതിപക്ഷത്തെ ഒരു മൂലയ്ക്ക് ഇരുത്തിയാണ് മക്രോണ്‍ വീണ്ടും ഭരണം പിടിച്ചത്. എതിരാളിയും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുമായ മറീന്‍ ലേ പെന്നിന് 41% വോട്ട് മാത്രമാണ് ലഭിച്ചത്. 97 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍, 58 ശതമാനം വോട്ട് നേടി ഇമ്മാനുവല്‍ മക്രോണ്‍ വിജയമുറപ്പിക്കുകയായിരുന്നു. തീവ്ര ക്രിസ്ത്യന്‍ വലതുപക്ഷ പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിച്ചുവെങ്കിലും, മക്രോണിന്റെ അസാധാരണമായ നയങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ വിജയത്തിന് കാരണം. വിജയ, കൈവരിച്ച ശേഷം മാക്രോണ്‍ നടത്തിയ പ്രതികരണവും ശ്രദ്ധേയമായി.
‘ഈ രാജ്യത്തെ പലരും എനിക്ക് വോട്ട് ചെയ്തത് അവര്‍ എന്റെ ആശയങ്ങളെ പിന്തുണച്ചതുകൊണ്ടല്ല, മറിച്ച് തീവ്ര വലതുപക്ഷത്തിന്റെ ആശയങ്ങളെ അകറ്റി നിര്‍ത്താന്‍ വേണ്ടിയാണ്. ഞാന്‍ അവരോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നുവെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഫ്രാന്‍സില്‍ ആരും വഴിയരികില്‍ ഉപേക്ഷിക്കപ്പെടില്ല’, മാക്രോണ്‍ പറഞ്ഞു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…