അന്റോയിന്‍ ഗ്രീസ്മാന്‍
പാരീസ്: ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോയിന്‍ ഗ്രീസ്മാന്‍ അന്താരാഷ്ട ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. 2018-ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്നു. ഫൈനലില്‍ ക്രൊയേഷ്യക്കെതിരേ ഗോൾ കണ്ടെത്താനും അദ്ദേഹത്തിനായി. രാജ്യത്തിനായി 137 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ മുപ്പത്തിമൂന്നുകാരന്‍, 44 ഗോളുകളാണ് നേടിയത്. ലിറ്റിൽ പ്രിൻസ് എന്ന പേരിലാണ് ആരാധകർക്കിടയിൽ ഗ്രീസ്മാന്‍ അറിയപ്പെട്ടിരുന്നത്.
മുന്നേറ്റത്തിൽ മാത്രം ഒതുങ്ങിനില്‍ക്കുന്ന കരിയറായിരുന്നില്ല ഗ്രീസ്മാന്റേത്. ആക്രമണത്തിലും പ്രതിരോധത്തിലും വീറുറ്റ പ്രകടനം കാഴ്ചവെച്ച താരം, മികച്ച പ്ലേമേക്കറായിരുന്നു. കരിയറിന്റെ അവസാന ഘട്ടത്തിൽ സൂപ്പർ താരം കിലിയൻ എംമ്പാപ്പെയുടെ സാന്നിധ്യം കാരണം വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള വീഡിയോയില്‍ ഫ്രഞ്ച് ടീമിനൊപ്പമുണ്ടായിരുന്ന യാത്രകളെക്കുറിച്ചും മറ്റും താരം വിശദീകരിക്കുന്നുണ്ട്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുകയും ചെയ്തു.
ദേശീയ ടീമില്‍ 2014-ലാണ് അരങ്ങേറ്റം. തുടര്‍ന്ന് കളിമികവുകൊണ്ട് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സിന്റെ പ്രീതി പിടിച്ചുപറ്റി. വിങ്ങിലും മുന്നേറ്റത്തിലും പ്ലേമേക്കിങ് റോളിലുമെല്ലാം ഗ്രീസ്മാന്റെ ഫുട്‌ബോള്‍ വൈദഗ്ധ്യം നിറഞ്ഞുനിന്നു. 2018 ലോകകപ്പിൽ ഏഴ് മത്സരങ്ങളില്‍നിന്നായി നാല് ഗോളുകളാണ് താരം നേടിയത്. ഫൈനലില്‍ ക്രൊയേഷ്യക്കെതിരേ നേടിയ ഒരു ഗോളും ഇതില്‍ ഉള്‍പ്പെടും. 4-2നായിരുന്നു അന്ന് ഫ്രാന്‍സിന്റെ ജയം.
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…