ബാലചന്ദ്ര മേനോൻ
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി നൽകി ആലുവ സ്വദേശിനിയായ നടി. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗീകാതിക്രമം നടത്തിയെന്നാണ് പരാതി. മുകേഷ്,ജയസൂര്യ അടക്കമുള്ള നടന്മാർക്കെതിരെ പരാതി നൽകിയ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്.
2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗീകാതിക്രമം നടത്തിയെന്നും ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചുവെന്നും പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്.
നേരത്തെ ആലുവ സ്വദേശിനിയായ നടിക്കും നടിയുടെ അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും ബാലചന്ദ്ര മേനോൻ പരാതി നൽകിയിരുന്നു. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകൻ ഫോണിൽ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഫോൺ വിവരങ്ങളടക്കം ഉൾക്കൊള്ളിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മോനോനെതിരേ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ഇത് തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതിൽ നടപടി വേണമെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്നു. കൂടാതെ ഈ വീഡിയോ പ്രചരിപ്പിക്കുന്നതിലും നടപടി വേണമെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ ആവശ്യപ്പെട്ടു.
ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിഭാഷകനെതിരേയും ബാലചന്ദ്ര മേനോൻ പരാതി നൽകിയിട്ടുണ്ട്. ‘‘മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകൻ ഫോണിൽ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറിൽ സെപ്റ്റംബർ 13നാണ് കോൾ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സമൂഹമാദ്ധ്യമത്തിൽ തനിക്കെതിരെ പോസ്റ്റിട്ടു’’- ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്നു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…