Categories: Kerala

നോട്ടുകൾ കിട്ടാനില്ല; കോടികൾ ട്രെയിനിൽ എത്തിച്ചു

മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അനുഭവപ്പെടുന്ന നോട്ട് ക്ഷാമത്തിന് പരിഹാരമൊരുക്കി റിസർവ് ബാങ്ക്. ക്ഷാമം പരിഹരിക്കാൻ ഈ ജില്ലകളിലേക്ക് പുതിയ നോട്ടുകളെത്തി. കോഴിക്കോട് ജില്ലയിലെ നോട്ട്ക്ഷാമം പരിഹരിക്കുന്നതിനായി 500 കോടി രൂപയുടെയും മലപ്പുറം ജില്ലയിലേക്കായി 325 കോടി രൂപയുടെയും കറന്‍സികളാണ് റിസർവ് ബാങ്ക് എത്തിച്ചത്.

ആർ.ബി.ഐ തിരുവനന്തപുരം ശാഖയില്‍നിന്ന് ട്രെയിനിലാണ് കറൻസികൾ കോഴിക്കോട്ട് എത്തിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെ നാല് വാഗണുകള്‍ ഉള്‍പ്പെട്ട പ്രത്യേക പാര്‍സല്‍ ട്രെയിൻ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി. പുതിയ നോട്ടുകൾ ഇറക്കിയതിനുശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ബാങ്കുകളില്‍ ലഭിച്ച പഴയതും കീറിയതുമായ നോട്ടുകൾ ഇതേ വാഗണില്‍ ആര്‍.ബി.ഐയിലേക്ക് കൊണ്ടുപോയി.

കനത്ത സുരക്ഷയോടെയാണ് കറന്‍സികള്‍ ഇരു ജില്ലകളിലേക്കുമുള്ള വിവിധ ബാങ്കുകളിലേക്ക് എത്തിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ പുലര്‍ച്ചെ മുതല്‍ തന്നെ വൻ പോലീസ് സന്നാഹം എത്തിയിരുന്നു. റെയില്‍വേ പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും എ.ആര്‍. ക്യാമ്പിലെ പോലീസുകാരുടെയും നേതൃത്വത്തിലായിരുന്നു സുരക്ഷ ഒരുക്കിയത്. വിവിധയിടങ്ങളില്‍ സായുധരായ 300 സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago