പിണറായി വിജയൻ
ഏറെ അവകാശവാദങ്ങളുയർത്തിയിട്ടും നിലമ്പൂരിലുണ്ടായ വന്‍ തോല്‍വി എം സ്വരാജിനുമപ്പുറം സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും കനത്ത തിരിച്ചടിയാവുകയാണ്. തുടര്‍ഭരണം മോഹിച്ച് നീക്കങ്ങൾ നടത്തിയ എല്‍ഡിഎഫ് നിലമ്പൂരിൽ ക്ളീൻ ബൗൾഡ് ആവുകയായിരുന്നു.
മാസപ്പടി ആരോപണം, പൂരം കലക്കല്‍, ക്ഷേമ പെന്ഷന് മുടങ്ങല്‍, പി.പി ദിവ്യ, നവകേരള യാത്രയും രക്ഷാപ്രവര്‍ത്തനവും നവകേരളാ ബസ് അങ്ങനെ ഒരു ഇരുന്നൂറ് പേജിന്റെ വരയിട്ട ബുക്കിൽ എഴുതിയാൽ തീരാത്ത അത്രയും വിവാദങ്ങൾ ഉയർന്നു വന്ന രണ്ടാം പിണറായി സർക്കാരിന്റെ വിലയിരുത്തൽ കൂടിയായി നിലമ്പൂരിലെ ജനവിധി. ഒരു ഘട്ടത്തിൽ യുഡിഎഫിന് പാരയാകുമെന്ന് കണക്കുകൂട്ടി അതില്‍ ജയിച്ചുകയറാമെന്ന സിപിഎം കണക്കൂകൂട്ടലും പാളി. ആ ധൈര്യമാണ് സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്ക് പോലും പാര്‍ട്ടിയെ നയിച്ചത്. ഒമ്പത് ശതമാനത്തിന്റെ കുറവാണ് എൽഡിഎഫ് വോട്ട് വിഹിതത്തിലുണ്ടായത്.
എം.സ്വരാജിനെ 11005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു. മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പതിനയ്യായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യൻ സ്ഥാനാർഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…