Kerala

ഇന്ധന സെസ് ; സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബി.ജെ.പി ; പല ജില്ലകളിലും സംഘർഷം രൂക്ഷം

ഇന്ധന സെസിനെ തുടർന്ന് സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബി.ജെ.പി . കൊച്ചിയിലും കോട്ടയത്തും കോഴിക്കോടും ശക്തമായ സംഘര്‍ശം നടന്നു. ബി.ജെ.പി പ്രവർത്തകർ കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡുകള്‍ മറികടന്ന് പോകാൻ ശ്രമിക്കുകയും തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

കോട്ടയത്ത് ബിജെപി നടത്തിയ കളക്ടറേറ്റ് മാർച്ചിലും കൊച്ചി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പോലീസിന് നേരെ കല്ലേറിയുകയും ചെയ്തു. ആലപ്പുഴയിൽ നടന്ന മാർച്ചിൽ കളക്ടറേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്. ഇന്ധന സെസിനെ തുടർന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാപക പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

അറബിക്കടലില്‍ കോസ്റ്റ് ഗാര്‍ഡും എ.ടി.എസും തീര്‍ത്ത മിന്നല്‍ പ്രതിരോധം. 3,000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. അഞ്ച് പാക്കിസ്താനികള്‍ കസ്റ്റഡിയില്‍

ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…

30 minutes ago

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

13 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

13 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

13 hours ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

14 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

16 hours ago