കെ സുധാകരൻ
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കാത്തതിൽ കെ സുധാകരന് കടുത്ത അതൃപ്തി. തന്നെ മാറ്റാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം സുധാകരനിലുണ്ടായിട്ടുണ്ട്. എന്നാൽ എഐസിസി തീരുമാനം വരേണ്ട സാങ്കേതിക താമസമെന്നാണ് നേതാക്കളുടെ വിശദീകരണം. താൽക്കാലിക അദ്ധ്യക്ഷൻ എംഎം ഹസ്സനോട് തൽസ്ഥാനത്ത് തുടരാൻ സംസ്ഥാനത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടരി ദീപാ ദാസ് മുൻഷി നിർദ്ദേശിച്ചു. ഫലം വരുന്നത് വരെയാണ് താൽക്കാലിക ചുമതലെയന്നാണ് ദീപാദാസിൻറെ വിശദീകരണം. അങ്ങനെയെങ്കിൽ ഫലം വരുന്ന ജൂൺ നാല് വരെയും സുധാകരന് കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്താനാകില്ല.
തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ചേർന്ന ഇന്നലത്തെ കെപിസിസി യോഗത്തിൽ കെ.സുധാകരൻ വീണ്ടും പ്രസിഡണ്ടാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. സുധാകരനെ അനുകൂലിക്കുന്നവർ ഇക്കാര്യം മാധ്യമങ്ങളെയും അറിയിച്ചിരുന്നു . കേരളത്തിൽ പോളിംഗ് പൂർത്തിയായ സാഹചര്യത്തിൽ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം തിരികെ നൽകാൻ ഫലം വരുന്നത് വരെ എന്തിന് കാത്തിരിക്കണമെന്നാണ് സുധാകരൻറെ സംശയം. തീരുമാനം നീളുന്നത് സുധാകരനെ മാറ്റാനുള്ള അവസരമാക്കാനും സംസ്ഥാനത്തെ ഒരു വിഭാഗ നേതാക്കൾ അണിയറയിൽ ശ്രമിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി സുധാകരനെ നീക്കാൻ നേരത്തെ ശ്രമുണ്ടായിരുന്നു .
അതിനിടെ താൽക്കാലിക ചുമതലയുള്ള ഹസ്സനെ സ്ഥിരം പ്രസിഡണ്ടാക്കാനും ഒരുവിഭാഗത്തിൻറെ ശ്രമമുണ്ട്. പുതിയൊരു അദ്ധ്യക്ഷൻ വരട്ടെ എന്ന അഭിപ്രായവും ശക്തം. ഫലം വന്ന ശേഷം സംഘടനയിൽ വലിയ അഴിച്ചുപണി ഹൈക്കമാൻഡ് ലക്ഷ്യമിടുന്നുണ്ട്
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…