Kerala

ആഭ്യന്തര വിമാന സര്‍വീസുകളുടെ ഇന്ധന നികുതി വെട്ടിക്കുറച്ചു; വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ണൂര്‍ ഒഴികെയുളള വിമാനത്താവളങ്ങളില്‍ ആഭ്യന്തര വിമാന സര്‍വീസുകളുടെ ഇന്ധന നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. വിമാനത്താവളങ്ങള്‍ക്ക് ഏറെ ഗുണപരവും വന്‍ വളര്‍ച്ചയ്ക്ക് വഴി തുറക്കുന്നതുമാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.

29.04 ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമായാണ് വെട്ടിക്കുറച്ചത്.ഇളവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ണൂരില്‍ നേരത്തെ ഇന്ധന നികുതി ഒരു ശതമാനമായി കുറച്ചിരുന്നു. സര്‍ക്കാരിന്‍റെ ഈ ഉത്തരവ് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സംസ്ഥാന നിയമസഭയിലടക്കം ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തു. നികുതി കുറച്ചതോടെ ആഭ്യന്തര സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ എത്തുമെന്നും ടിക്കറ്റ് നിരക്കില്‍ വന്‍ കുറവിന് കാരണമാകമെന്നുമാണ് വിലയിരുത്തല്‍.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 mins ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

22 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

45 mins ago

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

51 mins ago