കൊച്ചി: വൈറ്റില എടപ്പള്ളി ഹൈവേ ബൈപാസിലെ മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് കാര്‍ റയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 8.45 നാണ് അപകടം ഉണ്ടായത്. മേല്‍പ്പാലത്തില്‍ വച്ച് കാറിന് പിന്നില്‍ ലോറി ഇടിച്ചതാണ് അപകടകാരണം എന്നാണ് നിഗമനം. പാലത്തിന്‍റെ കൈവരികള്‍ തകര്‍ത്ത് കാര്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന തൃശ്ശൂര്‍ സ്വദേശി അര്‍ജുന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാഹനം താഴേയ്ക്ക് വീണപ്പോള്‍ റയില്‍വേ ഇലക്‌ട്രിക് ലൈന്‍ പൊട്ടി. ഇതേത്തുടര്‍ന്ന് എറണാകുളം കോട്ടയം റൂട്ടിലെ ഒരു ട്രാക്കിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇത്ര വലിയ അപകടം നടന്നിട്ടും കാറോടിച്ചിരുന്ന ഡോ അര്‍ജുന്‍ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയവരും പ്രദേശത്തുള്ളവരും. ഇദ്ദേഹത്തിന് നിസ്സാര പരിക്കുകളേ ഏറ്റിട്ടുള്ളൂ. ഡോ. അര്‍ജുന്‍റെ മൊഴിയെടുത്തതിന് ശേഷമേ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വെളിവാകൂ എന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…