മലപ്പുറം: മലപ്പുറത്ത് ബസ് സ്റ്റാന്‍റിൽ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് കടകള്‍ കത്തി നശിച്ചു. മലപ്പുറം എടവണ്ണപ്പാറയിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാന്റിനുള്ളിലെ ബേക്കറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
തീപിടുത്തം ഉണ്ടാകുന്ന സമയത്ത് കടയില്‍ രണ്ട് ജീവനക്കര്‍ മാത്രമാണ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഇറങ്ങി ഓടി. കൂടാതെ ബേക്കറിക്ക് മുന്നില്‍ ബസ് കാത്തു നിന്നവരേയും പെട്ടെന്നു തന്നെ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
എന്നാല്‍ ബേക്കറിക്ക് സമീപമുണ്ടായിരുന്ന രണ്ട് കടകളിലേക്ക് തീപടര്‍ന്നു കയറി. ലഭ്യമായ വെള്ളം ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമം പാഴായി. ഉടന്‍ തന്നെ അഗ്നിശമന സേന യൂണിറ്റുകള്‍ എത്തി തീ അണക്കുകയായിരുന്നു.അതേസമയം തീപിടുത്തമുണ്ടായ ബേക്കറി പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ രണ്ട് കടകള്‍ക്ക് ചെറിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…