Kerala

മാറാട് കൂട്ടക്കുരുതി: മുറിവുണങ്ങാതെ പതിനാറ് വര്‍ഷം

കോഴിക്കോടിന്റെ കടല്‍ത്തീരത്തെ ചോരയില്‍ മുക്കിയ കൂട്ടക്കുരുതി അരങ്ങേറിയ മാറാട് കൂട്ടക്കുരുതിക്ക് ഇന്ന് പതിനാറ് വയസ്. ചരിത്രത്തിനെ ഇന്നും ഭയപ്പെടുന്ന ഒര്‍മ്മയാണ് മാറാട് കൂട്ടക്കുരുതി. 2003 മെയ് 2 എന്ന ദിനം കേരള ജനതയ്ക്ക് ഒരു കറുത്ത ഏട് മാത്രമല്ല സമ്മാനിച്ചത്, വരാനിരിക്കുന്ന അത്യാപത്തിനെ കുറിച്ചുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്. മെയ് രണ്ടിനാണ് സമാനതകളില്ലാത്ത ക്രൂരത മാറാട് കടപ്പുറത്ത് അരങ്ങേറിയത്.

കേരളത്തിന്റെ തീര പ്രദേശങ്ങളില്‍, ഭീകരവാദസംഘടനകള്‍, ഹിന്ദു ഉന്മൂലനത്തിന് പദ്ധതിയിട്ടതായും, രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടത്തുന്നതായും സൈനിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ്, വൈകിട്ട് ഏഴു മണിയോടെ എട്ടുപേര്‍ കൊല്ലപ്പെടുകയും, പതിനഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്.

വര്‍ഗീയകലാപത്തിന്റെ പുകമറ സൃഷ്ടിച്ചു കൊണ്ട് ആയുധധാരികളായ അക്രമികള്‍ മാറാട് കടപ്പുറം രക്തക്കളമാക്കി തീര്‍ത്തപ്പോള്‍ ഒരു കൂട്ടം അമ്മമാരുടേയും സഹോദരങ്ങളുടെയും കരച്ചിലിന്റെ ചിത്രം ഇപ്പോഴും മലയാളികളുടെ മനസ്സുകളെ നൊമ്പരപ്പെടുത്തി മായാതെ നില്‍ക്കുന്നു.

സംഭവത്തില്‍ 62 പ്രതികള്‍ക്ക് മാറാട് പ്രത്യേക കോടതിയും, 24 പേര്‍ക്ക് ഹൈക്കോടതിയും, ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എന്നാല്‍ സംഭവത്തിലെ ഗൂഢാലോചനയും, രാജ്യാന്തര ബന്ധവും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം നിരാകരിച്ചു. കേന്ദ്ര ഏജന്‍സി അന്വേഷണമെന്ന, ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദേശവും ഹൈക്കോടതി വിധിയും അട്ടിമറിക്കുകയായിരുന്നു.

ഉന്നത സിപിഎം-ലീഗ് നേതാക്കളിലേക്ക് അന്വേഷണം ചെന്നെത്തുമെന്ന ഭയവും സിബിഐ അന്വേഷണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം നിരാകരിക്കാന്‍ കാരണമായി. എന്നാല്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട്, ഹിന്ദു ഐക്യവേദിയും, തെരുവില്‍ പ്രതിഷേധം ശക്തമാക്കി.

തോമസ് പി ജോസഫിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെയും, നാഷണല്‍ ഡെവലപ്പ്മെന്റ് ഫ്രണ്ടിന്റെയും നേതൃത്വം അറിഞ്ഞാണ് മാറാട് കലാപം സംഘടിപ്പിക്കപ്പെട്ടതെന്ന് തെളിഞ്ഞു. കൂട്ടക്കൊലയ്ക്ക് ശേഷം അടുത്തുള്ള, മാറാട് പള്ളിയില്‍ നിന്നും, രക്തം പുരണ്ട വാളുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.

16 വര്‍ഷങ്ങള്‍ക്കിപ്പുറം കേരളം ഐഎസ് ഭീകരരുടെ താവളമായി മാറുമ്പോള്‍ കേരളത്തില്‍ നടന്ന ഭീകരാക്രമണമാണ് മാറാട് കടപ്പുറത്തുണ്ടായതെന്ന് പറയാം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹൈന്ദവ സംഘടനകളുടെ പ്രധാന ആരോപണം. ഇസ്ലാമിക തീവ്രവാദത്തെ വളര്‍ത്തിയവര്‍ക്കു താക്കീതായിരുന്നു ഈ സംഭവം. കൂട്ടക്കൊല നടന്ന സമയത്ത് സിബിഐ അന്വേഷണം നടന്നിരുന്നെങ്കില്‍ കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാമായിരുന്നു. കേരളം ഐഎസ്പോലുള്ള തീവ്രവാദ സംഘങ്ങളുടെ പ്രവര്‍ത്തന മേഖലയാവാന്‍ ഇതാണ് കാരണമെന്നും ഹൈന്ദവ സംഘടനകള്‍ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാറാട് കൂട്ടക്കുരുതി ഏറെ ചര്‍ച്ചയ്ക്കുവഴിവയ്്ക്കും.

B4 Admin

Recent Posts

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

9 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

10 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

10 hours ago

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…

11 hours ago

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

18 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

19 hours ago