G20 belongs to India, not a government program or a BJP program PM directed MPs to ensure public participation
ദില്ലി : ജി 20 യുമായി ബന്ധപ്പെട്ട പരിപാടികളിൽ പൊതുജനപങ്കാളിത്തം ഉണ്ടാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ജി 20 എന്നത് കേന്ദ്രസർക്കാരിന്റേയോ ബിജെപിയുടേയോ പരിപാടിയല്ല, അത് ഇന്ത്യയുടെ പരിപാടിയാണെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടികളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കാൻ പ്രധാനമന്ത്രി എംപിമാർക്ക് നിർദേശം നൽകി. ജി20യുമായി ബന്ധപ്പെട്ട പരിപാടികളിൽ കൂടുതൽ ആളുകളെ എങ്ങനെ ഉൾപ്പെടുത്താം എന്നത് ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എവിടെയൊക്കെ ജി20 പരിപാടികൾ സംഘടിപ്പിക്കുന്നുവോ അവിടെയെല്ലാം ശുചിത്വ ഡ്രൈവുകൾ പോലുള്ള സംരംഭങ്ങളിലൂടെ പൊതുജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നിയമസഭയിലെ ചരിത്ര വിജയത്തിന് അദ്ദേഹം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയെയും മറ്റ് പാർട്ടി പ്രവർത്തകരെയും അഭിനന്ദിച്ചു. പ്രവർത്തകരുടെ ബലത്തിൽ ഒരു പാർട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നതിന്റെ തെളിവാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…