G20 Summit; No meat or eggs for dinner, only vegetarian menu! A variety of street foods are also reportedly prepared; These are the foods served to world leaders.
ദില്ലി: ജി20 ഉച്ചകോടിക്കായി ദില്ലി എത്തുന്ന നേതാക്കൾക്കും അന്താരാഷ്ട്ര സംഘടനാ മേധാവികൾക്കും ഔദ്യോഗിക അത്താഴത്തിൽ ഉൾപ്പെടുത്തുന്നത് വെജിറ്റേറിയൻ മെനു. അത്താഴത്തിൽ മാംസമോ മുട്ടയോ ഉൾപ്പെടുത്തിയിട്ടില്ല. മെനുവിൽ പ്രാദേശിക ഇന്ത്യൻ രുചികളും മില്ലറ്റിൽ നിന്നുള്ള പ്രേത്യക വിഭവങ്ങളും വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ്സും ഉൾപ്പെടുത്തിയിട്ടുണ്ട്.
ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ നടക്കാനിരിക്കുന്ന 18-ാമത് വാർഷിക ജി20 ഉച്ചകോടി, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ഉച്ചകോടികളിലൊന്നാണ്. സന്ദർശകരായ നേതാക്കളുടെയും പ്രതിനിധികളുടെയും സുരക്ഷയ്ക്ക് പുറമെ ഭക്ഷണവും പ്രത്യേക ശ്രദ്ധയോടെയാണ് ഒരുക്കിയിരിക്കുന്നത്. 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി (IYM) ആചരിക്കുന്നതിനാൽ ലോക നേതാക്കളുടെ മെനുവിലെ പ്രധാന ഘടകമാണ് മില്ലറ്റുകൾ. രാജ്യത്തെ തദ്ദേശീയ ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2018 ലെ ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻകൈ എടുത്തിരുന്നു.
അത്താഴവിരുന്നിൽ ഇന്ത്യൻ ഓൾഡ് ദില്ലിയിലെ ചാന്ദ്‌നി ചൗക്കിലെ പ്രശസ്തമായ സ്ട്രീറ്റ് ഫുഡും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ പാചക പാരമ്പര്യത്തെ മെനുവിൽ ഉൾപെടുത്താൻ ഷെഫുകൾ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ജി20 ഇന്ത്യ സ്‌പെഷ്യൽ സെക്രട്ടറി മുക്തേഷ് പർദേശി പറഞ്ഞു.
ലോകനേതാക്കളെയും പ്രതിനിധികളെയും താമസിക്കുന്ന ഹോട്ടലുകളിലും നൂതനമായ മില്ലറ്റ് കൊണ്ടുള്ള വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം മുഴുവനും ഇന്ത്യ നടത്തിയ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗുകളിൽ മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള വിഭവങ്ങൾ മെനുവിൽ ഉണ്ടായിരുന്നു. വാരണാസിയിലെ താജ് ഗംഗസ് ഹോട്ടലിൽ നടന്ന നാലാമത് ജി20 കൾച്ചർ വർക്കിംഗ് ഗ്രൂപ്പിന്റെയും സാംസ്‌കാരിക മന്ത്രിമാരുടെയും യോഗത്തിൽ പ്രതിനിധികൾക്ക് റാഗി ലിറ്റി, ചോഖ തുടങ്ങിയ വിഭവങ്ങൾ അടങ്ങിയ പ്രത്യേക മെനു നൽകി.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…