Categories: Kerala

പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടിനോട് അവഗണന: ഗാഡ്‍ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീണ്ടും മുഖം തിരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഗാഡ്‍ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടിനെ അവഗണിച്ച് സര്‍ക്കാര്‍. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം മൂലം പശ്ചിമഘട്ടത്തില്‍ ഉരുള്‍പൊട്ടല്‍ വര്‍ധിച്ചതടക്കം നിരവധി ഗൗരവകരമായ കണ്ടെത്തലുകള്‍ അടങ്ങിയതാണ് സമിതിയുടെ റിപ്പോര്‍ട്ട്. പ്രളയത്തിനും ഒരു മാസം മുന്‍പ് സമര്‍പ്പിച്ചെങ്കിലും ഇതേ വരെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിസ്ഥിതി സംബന്ധിച്ച നിമയസഭ സമിതി പഠനം നടത്തിയത്. ഇടുക്കി, വയനാട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലാണ് സമിതി വിവര ശേഖരണം നടത്തിയത്. ദുരിത ബാധിതരും , ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും സമിതിക്ക് വിവരങ്ങള്‍ കൈമാറി.

കേരളത്തില്‍ പശ്ചിമഘട്ടത്തിലുള്‍പ്പെട്ട 458 കിമി ദൂരത്തില്‍ അംഗീകൃതക്വാറികളുടെ പതിന്‍മടങ്ങ് അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സമിതി കണ്ടെത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പുതിയ ക്വാറികള്‍ക്ക് അനുവാദം നല്‍കരുതെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.

മുലപ്പക്കര രത്നാകരന്‍ എംഎല്‍എ അധ്യക്ഷനായ നിയമസഭ പരിസ്ഥിതി സമിതിയുടെ ഈ നിര്‍ണായക റിപ്പോര്‍ട്ട് കഴിഞ്ഞ മാസം നാലിനാണ് സഭയില്‍ വച്ചത്. പിവി അന്‍വര്‍ എംഎല്‍എ കൂടി ഉള്‍പ്പെടുന്ന സമിതി ഏകകണ്ഠമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. എന്നാല്‍ നിയമസഭാ സമിതി റിപ്പോര്‍ട്ടുകള്‍ പതിവായി അവഗണിക്കുന്ന സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിലും നടപടി സ്വീകരിച്ചില്ല.

Anandhu Ajitha

Recent Posts

ഭാരതത്തോളം പ്രാധാന്യമേറിയ മറ്റൊരു രാജ്യമില്ലെന്ന് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ ! ട്രമ്പ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…

31 minutes ago

ഒടുവിൽ ആശ്വാസ വാർത്ത ! തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈ​ദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…

2 hours ago

ഹിമാചൽപ്രദേശിൽ എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ ദുരന്തം!! എട്ടു വയസ്സുകാരി വെന്തുമരിച്ചു; നിരവധിപ്പേരെ കാണാതായി

സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…

2 hours ago

ബെംഗളൂരുവിലെ ടെക്കിയുടെ മരണം കൊലപാതകം: മാനഭംഗശ്രമത്തിനിടെ 34 കാരിയെ കൊലപ്പെടുത്തിയത് അയൽവാസിയായ പതിനെട്ടുകാരൻ ! പ്രതിയെ കുടുങ്ങിയത് ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിൽ

ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…

3 hours ago

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു ! ഇന്ന് വിവാഹം നടക്കാനിനിരിക്കെ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…

4 hours ago

നിരാശയുടെ ദിനം !!! വിജയത്തിലെത്താതെ പിഎസ്എൽവി-സി 62 ദൗത്യം; 16 ഉപഗ്രഹങ്ങൾ നഷ്ടമായി

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…

5 hours ago