India

കോൺഗ്രസ് നേതൃത്വത്തിന് ‘വാചകമടി’ മാത്രം; റായ്ബറേലിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് തുറന്നടിച്ച് ബിജെപി നേതാവ് അതിഥി സിംഗ്

ലക്‌നൗ: റായ്ബറേലിക്ക് വികസനം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്ന ഗാന്ധി കുടുംബം ഇതുവരെ ജില്ലയ്‌ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് തുറന്നടിച്ച് ബിജെപി നേതാവ് അതിഥി സിംഗ്. റായ്ബറേലി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് അതിഥി സിംഗ്.

യുപിയിൽ തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം കോൺഗ്രസ് നേതൃത്വം വാചകമടിക്കാൻ മാത്രമാണ് വരുന്നതെന്ന് റായ്ബറേലി എംഎൽഎ അതിഥി സിംഗ് ആരോപിച്ചു.

അതേസമയം കോവിഡ് വ്യാപന ഘട്ടത്തിൽ രോഗികൾക്ക് ആശുപത്രി കിടക്കകൾ ഉറപ്പാക്കുകയും റായ്ബറേലിയിൽ ഒ.പി.ഡി സ്ഥാപിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അതിഥി സിംഗ് പ്രശംസിച്ചു.

എന്നാൽ റായ്ബറേലിയെ സഹായിക്കുമെന്ന വാഗ്ദാനവുമായി വരുന്ന പ്രിയങ്ക ഗാന്ധി വാദ്ര പ്രതിസന്ധി സമയത്ത് ഒരിക്കൽ പോലും റായ്ബറേലി സന്ദർശിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘സഹോദരി-സഹോദര ജോഡികൾ’ എല്ലാ തിരഞ്ഞെടുപ്പുകളിലും പഴയ പ്രസ്താവനകളും വാഗ്ദാനങ്ങളും തന്നെയാണ് നടത്തുന്നത്. കോൺഗ്രസിന് ഒന്നും ചെയ്യാനില്ല, അതിനാലാണ് റായ്ബറേലിയിൽ നടക്കുന്ന ഏത് പ്രവർത്തനങ്ങളുടെയും അംഗീകാരം അവർ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ 60 വർഷത്തിനിടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ എത്ര തവണ റായ്ബറേലി സന്ദർശിച്ചുവെന്നും അതിഥി സിംഗ് ചോദിച്ചു.

മാത്രമല്ല വാഗ്ദാനങ്ങൾ നൽകുന്നതിൽ മാത്രം കാര്യമില്ല. റായ്ബറേലിയിലെ ജനങ്ങൾക്ക് എല്ലാമറിയാമെന്നും യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി ജില്ലയിലെ ഭൂരിഭാഗം നിയമസഭാ സീറ്റുകളും ബിജെപി നേടുമെന്നും അതിഥി സിംഗ് വ്യക്തമാക്കി.

admin

Recent Posts

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…

1 hour ago

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

2 hours ago

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

3 hours ago

‘തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…

3 hours ago