India

കാനഡയില്‍ ഗാന്ധി പ്രതിമ നശിപ്പിച്ചു : ഇന്ത്യന്‍ സമൂഹത്തെ വേദനിപ്പിക്കുന്നതാണ് സംഭവമെന്ന് ഇന്ത്യ

ടോറോണ്ടോ: കാനഡ റിച്ച്‌മണ്ടില്‍ മഹാവിഷ്ണു ക്ഷേത്രത്തിനകത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമ നശിപ്പിച്ചതില്‍ അസംതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യന്‍ സമൂഹത്തെ വേദനിപ്പിക്കുന്നതാണ് സംഭവമെന്ന് കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റ് ചെയ്തു.

‘റിച്ച്‌മണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിലെ ഗാന്ധി പ്രതിമയെ അവഹേളിച്ചതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. വിദ്വേഷകരമായ ഈ കുറ്റകൃത്യം കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തിയിരിക്കുന്നു’, കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റില്‍ വ്യക്തമാക്കി.

ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയെ തന്നെ ആശങ്കയിലാക്കുന്നതാണ് സംഭവമെന്നാണ് ഹൈക്കമ്മീഷണര്‍ പ്രതികരിച്ചത്. സംഭവം കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ടതായും കമ്മീഷണര്‍ പറഞ്ഞു.

admin

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

7 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

8 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

9 hours ago