മുംബൈ: ഗണപതി ഭഗവാന്റെ ജനനത്തിനെ അടയാളപ്പെടുത്തുന്ന ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ സമാപനം ഇന്ന്. ഗതാഗത നിരീക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി പോലീസ് സേനയെ വിന്യസിച്ചതായി ജോയിന്റ് സിപി വിശ്വാ സ് നംഗ്രെ പട്ടീൽ വ്യക്തമാക്കി. വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാലാണ് പോലീസിനെ വിന്യസിക്കുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
വിഗ്രഹ നിമജ്ജനത്തിനായി വൻ സംവിധാനങ്ങളാണ് സംസ്ഥാനത്തനത്തോട്ടാകെ ഒരുക്കിയിരിക്കുന്നത്. ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ വിഗ്രഹ നിമജ്ജനത്തിനായി കൃത്രിമ കുളങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ നദിയിലോ തടകങ്ങളിലോ നിമജ്ജനം ചെയ്യാൻ പാടില്ലെന്ന കർശന നിർദേശം നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ കൃത്രിമ കുളങ്ങൾ നിർമ്മിച്ചത്. മലിനീകരണം കുറയ്‌ക്കുക എന്ന ലക്ഷ്യത്തിലാണ് പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. നിമജ്ജനത്തിനായി 162 കൃത്രിമ കുളങ്ങളും 73 പ്രകൃതിദത്ത നിമജ്ജന കേന്ദ്രങ്ങളും ലഭ്യമാണെന്ന് പൗരസമിതി അറിയിച്ചു.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…