ലക്‌നൗ: ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറ്റുന്ന ഗംഗാ എക്‌സ്പ്രസ് വേയ്ക്ക് (Ganga Expressway) പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. പ്രയാഗ് രാജ് മുതൽ മീററ്റ് വരെ 594 കിലോമീറ്റർ നീളത്തിൽ 12 ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് എക്‌സ്പ്രസ് വേ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2020, നവംബർ 26 നാണ് യോഗി സർക്കാർ ഗംഗാ എക്‌സ്പ്രസ് വേ പദ്ധതിക്ക് അനുമതി നൽകിയത്. കിഴക്കൻ ഉത്തർപ്രദേശിനെയും പടിഞ്ഞാറൻ ഉത്തർപ്രദേശിനെയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ അയൽ സംസ്ഥാനങ്ങളിലേക്കുളള യാത്ര സൗകര്യപ്രദമാക്കും.
ഹപൂർ, ബുലാന്ദ്ഷാഹർ, അംറോഹ, ഷാജഹാൻപർ എന്നിങ്ങനെ പന്ത്രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് നിർമ്മാണം. 36,230 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിർമ്മാണ ചെലവായി കണക്കാക്കിയിരിക്കുന്നത്. അദാനി എന്റർപ്രൈസും ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സുമാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. മറ്റ് എക്‌സ്പ്രസ് വേകളിലേതുപോലെ തന്നെ എയർക്രാഫ്റ്റ് എമർജൻസി ലാൻഡിംഗ് സംവിധാനങ്ങളും ഇതിലുണ്ടാകും. വ്യവസായം, വ്യാപാരം, കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്ക് ഈ എക്‌സ്പ്രസ് വേ സഹായകമാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ യുപി വീണ്ടും വികസനത്തിന്റെ പാതയിൽ കുതിക്കുകയാണ്.
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…
കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…
ഭാരതത്തിന്റെ സമുദ്ര സുരക്ഷയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്.…